1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Encounter between security forces and terrorists in Udhampur

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

പിന്നാലെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Encounter Security Forces
ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു. ഭീകരര്‍ ഈ മേഖലയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. പിന്നാലെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്രം. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പ്രകാരം നടപടി എക്‌സിന്റേതാണ് നടപടി. ഗവണ്‍മെന്റ് ഓഫ് പാക്കിസ്ഥാന്‍ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകളും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.
 
അതേസമയം അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍. കൂടാതെ മിസൈല്‍ പരീക്ഷണവും നടത്തുമെന്നാണ് വിവരം. അതേസമയം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് സര്‍വ്വകക്ഷി യോഗം ചേരും.
 
കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലെയും നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്