Gautham Gambhir: പഹൽഗാമിൽ ഇന്ത് തിരിച്ചടിക്കുമെന്ന പോസ്റ്റിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി

Gautam gambhir
Gautam gambhir
അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഏപ്രില്‍ 2025 (12:36 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ- മെയില്‍ വഴിയാണ് താരത്തിന് വധഭീഷണി. നിന്നെ ഞാന്‍ കൊല്ലും എന്ന 3 വാക്കുകള്‍ മാത്രമാണ് വധഭീഷണിയിലുള്ളത്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനുമായി സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവര്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും ഗംഭീര്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന പേരിലാണ് വധഭീഷണിയെന്ന് പരാതിയില്‍ ഗംഭീര്‍ പറയുന്നു.

ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍ ബ്രെയ്ക്കിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിച്ച ശേഷം അടുത്തിടെയാണ് ഗംഭീര്‍ തിരിച്ച് ഇന്ത്യയിലെത്തിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :