അനുബന്ധ വാര്‍ത്തകള്‍
- സുശീൽകുമാറിനെ തൂക്കിക്കൊല്ലണം ഇല്ലെങ്കിൽ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടും: സാഗർ റാണയുടെ മാതാപിതാക്കൾ
- കേസുകൾ കുറയുമ്പോളും മരണ നിരക്ക് ഉയർന്ന് തന്നെ, ഇന്ത്യയിൽ കൊവിഡ് കവർന്നത് 3 ലക്ഷം ജീവനുകൾ
- ഞാന്‍ അഭിനയിക്കുന്നില്ലല്ലോ എന്നാണ് വീട്ടുകാര്‍ പറയുന്നത്, എന്റെ ആ കഥാപാത്രം കണ്ടിട്ട് നാത്തൂന് ചിരി നിര്‍ത്തിയില്ല; നടി സ്മിനു സിജോ സംസാരിക്കുന്നു
- 'ഒന്നു ചില്ലാകാന്‍ ഇറങ്ങിയതാ സാറേ..,' യുവാവിന്റെ ബൈക്ക് പൊക്കി പൊലീസ്
- രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്; മരണം 4,454
ബംഗാള്‍ ഉള്‍ക്കടലില്‍ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു: ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തു ജാഗ്രത മുന്നറിയിപ്പ്
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യുനമര്‍ദം ഇന്നു രാവിലെ 5 .30 ഓടെ ചുഴലിക്കാറ്റായി മാറി 16 .3 °N അക്ഷാംശത്തിലും 89 .7 °E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒമാന്‍ നിര്‍ദ്ദേശിച്ച 'യാസ്' എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപെടുക. നിലവില്‍ യാസ് ചുഴലിക്കാറ്റ് പോര്‍ട്ട് ബ്ളയര് (ആന്‍ഡമാന്‍ ദ്വീപ് )ല്‍ നിന്ന് 600 കി .മി വടക്ക് -വടക്ക് പടിഞ്ഞാറും പാരദ്വീപില്‍ ( ഒഡീഷ ) നിന്ന് 540 കി മി തെക്ക് -തെക്കു കിഴക്കായും ബാലസോറില്‍ (ഒഡീഷ ) നിന്ന് 650 കി മി തെക്ക്-തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാള്‍ ) യില്‍ നിന്ന് 630 കി മി തെക്ക് -തെക്കു കിഴക്കായുമാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സ്ഥിതി ചെയ്യുന്നത്.
വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ ശക്തിപ്രാപിച്ചു ശക്തമായ ചുഴലിക്കാറ്റായും (Severe Cyclonic Storm) തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത .തുടര്‍ന്ന് വീണ്ടും വടക്കു -വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിചു മെയ് 26 നു രാവിലെയോടെ പശ്ചിമ ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.