സുശീൽകുമാറിനെ തൂക്കിക്കൊല്ലണം ഇല്ലെങ്കിൽ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടും: സാഗർ റാണയുടെ മാതാപിതാക്കൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 മെയ് 2021 (12:51 IST)
മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിമ്പി‌ക്‌സ് മെഡൽ ജേതാവ് കൂടിയായ പ്രതി സുശീൽ കുമാറിന് നൽകണമെന്ന് സാഗർ റാണയുടെ മാതാപിതാക്കൾ.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ പോലീസ് അന്വേഷണം അട്ടിമറിക്കാതിരിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് പിതാവ് അശോകൻ പറഞ്ഞു. സുശീൽ കുമാർ നേടിയ എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്നും അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ പ്രതിയെ തൂക്കിക്കൊല്ലണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

ഡൽഹി ചത്രപാൽ സ്റ്റേഡിയത്തിൽ മെയ് നാലിനാണ് സാഗർ റാണയേയും സാഗറിന്റെ 2 സുഹൃത്തുക്കളെയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :