1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Congress Will Support CJP in National Politics

ഒടുവിൽ കോൺഗ്രസിന് ബോധോദയം; സിജെപിയെ തള്ളില്ല, രാഹുലിന്റെ ചായ സത്കാരത്തിൽ ദീപ്‌കെയ്ക്ക് ക്ഷണം !

Congress, CJP, Abhijeet Dipke, Rahul Gandhi, Dipke and Rahul Gandhi, Congress and CJP
Abhijeet Dipke and Rahul Gandhi

കോക്രോച്ച് ജനതാ പാർട്ടിയോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ കോൺഗ്രസ്. സിജെപിയെ പൂർണമായി തള്ളേണ്ടതില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ദേശീയ രാഷ്ട്രീയത്തിൽ സിജെപി കോൺഗ്രസിന് വെല്ലുവിളിയായേക്കുമെന്ന പേടി നേരത്തെ എഐസിസി നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാൽ പേടിച്ചുകൊണ്ട് മാറ്റിനിർത്തിയാൽ സിജെപിക്ക് കൂടുതൽ സ്വീകാര്യത കിട്ടിയേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 'പാറ്റ'കളെയും ഒപ്പം കൂട്ടാൻ രാഹുലിന്റെ തീരുമാനം. 
 
ചായ സത്കാരത്തിനു ക്ഷണം 
 
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിജെപി വിരുദ്ധ ചേരിയിലുള്ള പാർട്ടികൾക്കും കക്ഷികൾക്കും ചായ സത്കാരം നടത്തുന്നുണ്ട്. തുടർ സമരങ്ങളെ കുറിച്ച് ഈ ചായ സത്കാരത്തിൽ ചർച്ച ചെയ്യും. ഈ സത്കാരത്തിലേക്ക് സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്കും ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്. അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വഴിയാണ് അഭിജീത്തിനെ രാഹുലിന്റെ വസതിയിലേക്ക് ക്ഷണിച്ചത്. എന്നാൽ അഭിജീത്ത് മഹാരാഷ്ട്രയിൽ ആയതിനാൽ അനുകൂല മറുപടി നൽകിയില്ല. സിജെപി നേതാക്കളുടെ അറസ്റ്റിനെതിരെ രാഹുൽഗാന്ധി സംസാരിച്ചതും നിലപാട് മാറ്റത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
 
രാഹുലിന്റെ പിന്തുണ 
 
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തിരുന്ന അശുതോഷ് ശർമ, സൗരവ് ദാസ് തുടങ്ങി നിരവധി സിജെപി നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാക്കളുടെ അറസ്റ്റിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി. സമാധാന പരമായ സമരത്തിന്റെ ഭാഗമായി ജന്തർ മന്തറിൽ ത്രിവർണ പതാക വീശുന്നത് കുറ്റകരമല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ എക്‌സ് പോസ്റ്റ്. അതിന്റെ പേരിൽ യുവാക്കളെ ജയിലിൽ ഇടുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. വിദ്യാർഥികളും യുവാക്കളും മാധ്യമപ്രവർത്തകരും ഇൻഡ്യ സഖ്യവും പല ബാനറുകൾ ഉയർത്തും. എന്നാൽ എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടിയാണ്. പൗരൻമാർക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും രാഹുൽ പറഞ്ഞു. സിജെപി നേതാക്കളുടെ അറസ്റ്റിനെ രാഹുൽ ഗാന്ധി അപലപിച്ചതിൽ സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ നന്ദി പറഞ്ഞു. 
 
നിലപാട് മാറ്റം 
 
സിജെപിയെ അംഗീകരിക്കാൻ കോൺഗ്രസ് വലിയ പ്രയാസം കാണിച്ചിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് ബദൽ സിജെപി ആണെന്ന സാഹചര്യമുണ്ടായാൽ അത് കോൺഗ്രസിന് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് ഇങ്ങനെയൊരു നിലപാട്. എന്നാൽ സിജെപിയെ പൂർണമായി മാറ്റി നിർത്തിയാൽ കൂടുതൽ ദോഷം ചെയ്യുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ നേതൃത്വം തന്നെ സിജെപിയെ പിന്തുണയ്ക്കണമെന്ന നിലപാടിലേക്ക് എത്തിയത്. Also Read: വെട്ട് കൊണ്ട വിസ്മയ ഇറങ്ങിയോടി, വാതിൽ തുറന്നപ്പോൾ നാലര വയസുകാരൻ കഴുത്തറുത്ത നിലയിൽ; പ്രതി വിജേഷ് സ്വയം കഴുത്ത് മുറിച്ചു !
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വെട്ട് കൊണ്ട വിസ്മയ ഇറങ്ങിയോടി, വാതിൽ തുറന്നപ്പോൾ നാലര വയസുകാരൻ കഴുത്തറുത്ത നിലയിൽ; പ്രതി വിജേഷ് സ്വയം കഴുത്ത് മുറിച്ചു !