1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Man Killed Wife and Son in Valappad

വെട്ട് കൊണ്ട വിസ്മയ ഇറങ്ങിയോടി, വാതിൽ തുറന്നപ്പോൾ നാലര വയസുകാരൻ കഴുത്തറുത്ത നിലയിൽ; പ്രതി വിജേഷ് സ്വയം കഴുത്ത് മുറിച്ചു !

Murder, Killing, Man Killed Wife and Son in Valappad, Man Killed Wife and Son
Valappad Killing

തൃശൂർ വലപ്പാട് ഭാര്യയേയും നാലര വയസുള്ള കുഞ്ഞിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. ഇന്ന് അർധരാത്രിയോടെയാണ് ദാരുണമായ സംഭവം. 
 
ഞെട്ടിക്കുന്ന സംഭവം 
 
വിസ്മയയുടെ വീട്ടിൽ വെച്ചാണ് സംഭവം. വിജേഷ് അവിടെയായിരുന്നു ഇന്നലെ. പുലർച്ചെയോടെ വിസ്മയ വീട്ടിലെ മുറിയിൽ നിന്ന് ഓളിയിട്ടുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. കഴുത്തിൽ വെട്ട് കൊണ്ട ശേഷമാണ് വിസ്മയ പുറത്തേക്ക് ഓടിയത്. 
 
കുഞ്ഞിനെയും കൊലപ്പെടുത്തി 
 
വിസ്മയയുടെ കരച്ചിൽ കേട്ടാണ് സഹോദരൻ പുറത്തേക്ക് എത്തിയത്. വെട്ട് കൊണ്ട നിലയിലാണ് അപ്പോൾ വിസ്മയയെ കണ്ടത്. കുഞ്ഞിനെ നോക്കണമെന്ന് ഈ സമയത്ത് വിസ്മയ സഹോദരനോട് പറഞ്ഞു. വിസ്മയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് വീട്ടിലെ മുറിയിൽ നോക്കിയപ്പോൾ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കാണപ്പെട്ടു. സ്വയം കഴുത്ത് മുറിച്ച് വിജേഷിനെയും മുറിയിൽ കണ്ടു. കഴുത്ത് മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read: ബൗളർമാർ ചെണ്ടകളായി, ജയിക്കണമെന്ന ബോധം സഞ്ജുവിന് മാത്രം; പരമ്പര 2-2
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സെലെന്‍സ്‌കിയുടെ 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ക്രെംലിന്‍ തള്ളി; സമഗ്രമായ സമാധാന കരാറാണ് ആഗ്രഹിക്കുന്നതെന്ന് മോസ്‌കോ