1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP Leaders Ashutosh ranka Saurav das under judicial custody

അജിങ്ക്യ ഷിൻഡെയ്ക്ക് ജാമ്യം, അശുതോഷ് റാങ്കയും സൗരവ് ദാസും 5 ദിവസം കസ്റ്റഡിയിൽ, തീഹാർ ജയിലിൽ?

CJP Protest : abhijit dipke, saurab das, ashutosh ranka detained
അനുമതിയില്ലാതെ ജന്തര്‍ മന്തറില്‍ പ്രവേശിച്ചതിന് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ എന്നിവരെ 5 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് രാവിലെ 8 മണിക്കാണ് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പിന്നാലെ അജിങ്ക്യ ഷിന്‍ഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജന്തര്‍ മന്തറില്‍ ബാരിക്കേഡുകള്‍ മറികടന്ന് പ്രവേശിക്കുകയും ഇന്ത്യന്‍ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനാണ് നടപടി. അതിക്രമിച്ച് കടക്കല്‍, നിരോധനാജ്ഞ ലംഘിക്കന്‍, സമാധാന ഉടമ്പടി ലംഘിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
 
ഇന്നലെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ ഇന്ന് പുലര്‍ച്ചെ 3 മണിക്ക് സ്വകാര്യ വാനിലാണ് പാര്‍ലമെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. രാത്രി വൈകും വരെയും ഇവരെ അഭിഭാഷകരെ കാണാനായി അനുവദിച്ചില്ലെന്ന് സിജെപിയുടെ ലീഗല്‍ വിഭാഗം നേതാവായ രത്‌ന സിങ് പറയുന്നു. തിഹാര്‍ ജയിലിലേക്ക് മൂന്നുപേരെയും കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും രത്‌ന സിങ് പറഞ്ഞു. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള നേതാക്കളുടെ ചിത്രങ്ങളും രത്‌ന സിങ്ങ് പങ്കുവെച്ചു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'വേറെ വല്ല പണിക്ക് പോയിക്കൂടെ'; സംസ്ഥാനത്തെ പൊലീസ് രാജിൽ ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷ വിമർശനം