ഒപ്പം വേണം ഇടതുപക്ഷം, ബിജെപിയെ വെട്ടാൻ സിജെപി; രാഹുലിൽ വിശ്വാസമില്ല, വരുമോ മൂന്നാം ചേരി?
രാജ്യത്തെ രാഷ്ട്രീയ ഭൂപടം മാറുന്നു. ബിജെപിയുടെ ആധിപത്യത്തിനു കടിഞ്ഞാണിടാനുറച്ച് കോക്രോച്ച് ജനതാ പാർട്ടി മുന്നേറ്റം നടത്തുമ്പോൾ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനും വെല്ലുവിളികളേറെ. മൂന്നാം മുന്നണി എന്ന സങ്കൽപ്പത്തിലേക്കാണ് സിജെപിയുടെ നേതൃത്വത്തിൽ രാജ്യം മാറുന്നത്.
ഇടതുപക്ഷത്തെ ഒപ്പം കൂട്ടി
സിപിഎം ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ തങ്ങൾക്കൊപ്പം ഉണ്ടാകണമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടതും നേതൃത്വം നൽകിയതും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയാണ്. സിജെപി നേതൃത്വുമായി സിപിഎം ചർച്ചകൾ നടത്തിയിരുന്നു. ബിജെപിക്കെതിരെ യോജിച്ച പോരാട്ടം നടത്തണമെന്നാണ് സിപിഎം, സിപിഐ അടക്കമുള്ള പാർട്ടികളും സിജെപിയും തമ്മിൽ ധാരണയായിരിക്കുന്നത്.
ഒക്ടോബർ 10 ന് പ്രതിഷേധക്കടൽ
ഡൽഹി ജന്തർ മന്തറിൽ ഒക്ടോബർ 10 നാണ് സിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം ആരംഭിക്കുക. ഇതിൽ എസ്.എഫ്.ഐയുടെ പങ്കാളിത്തം സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തുടക്കം മുതൽ എസ്.എഫ്.ഐ നൽകുന്ന പിന്തുണ ഏറെ ഗുണം ചെയ്‌തെന്നാണ് സിജെപി വിലയിരുത്തൽ. ഐസയും സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കും.
രാഹുലിൽ വിശ്വാസമില്ല
ആദ്യ ഘട്ടത്തിൽ കോൺഗ്രസ് പുലർത്തിയ നിസംഗതയാണ് സിജെപിയെ സംശയത്തിലാക്കുന്നത്. സമരത്തെ മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസ് കാര്യമായതൊന്നും ചെയ്യുന്നില്ലെന്ന് സിജെപി നേതൃത്വത്തിനു വിമർശനമുണ്ട്. സമരം ദേശീയ ശ്രദ്ധ നേടിയപ്പോൾ മാത്രമാണ് രാഹുൽ എത്തിയതെന്നും വിമർശനമുണ്ട്.
മൂന്നാം ചേരി
ബിജെപിക്കെതിരെ കോൺഗ്രസ് ഇതര ബദൽ രൂപീകരിക്കാനാണ് സിജെപിയുടെ തീരുമാനം. ഇതിനായി സമാജ് വാദി പാർട്ടി അടക്കമുള്ള മറ്റു പ്രതിപക്ഷ കക്ഷികളെ സിജെപി ഒന്നിപ്പിച്ചു നിർത്തും. ദേശീയ തലത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ഇതിനായുള്ള നീക്കങ്ങൾ നടത്തും. Also Read: രാഹുലിനെ റീ ബ്രാൻഡ് ചെയ്യാനുള്ള കോൺഗ്രസ് ശ്രമം, കേരളത്തിലെ വിജയം നിയമവിരുദ്ധമാണോ?, വിമർശനവുമായി ബിജെപി
