1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Inspection to ensure the security of doors

വാതിലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പരിശോധന; കേരള പോലീസ് 2,021 ബസുകള്‍ക്കെതിരെ കേസെടുത്തു

Kerala Drug Trafficking News 2026,CM V.D. Satheesan Letter,Operation Toofaan Kerala Police,Interstate Drug Mafia Network
തിരുവനന്തപുരം: വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ സംസ്ഥാനത്തുടനീളം ഒരാഴ്ച നീണ്ടുനിന്ന പ്രത്യേക പരിശോധനയ്ക്കിടെ നിയമലംഘനം നടത്തിയ 2,021 ബസുകള്‍ക്കെതിരെ കേരള പോലീസ് കേസെടുത്തു. ബസുകളുടെ തുറന്ന വാതിലിലൂടെ യാത്രക്കാര്‍ താഴെ വീണുണ്ടായ അപകടങ്ങളില്‍ മരണങ്ങളും ഗുരുതരമായ പരിക്കുകളും സംഭവിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പ്രത്യേക പരിശോധനാ യജ്ഞം നടത്തിയതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
 
തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഇത്തരം സംഭവങ്ങളില്‍ യാത്രക്കാര്‍ മരിക്കുകയും തൃശൂരില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് വാഹനം ഓടുമ്പോള്‍ ബസ് വാതിലുകള്‍ അടച്ചിട്ടിരിക്കുന്നതും സുരക്ഷിതമായ പ്രവര്‍ത്തനക്ഷമതയിലാണെന്ന് ഉറപ്പാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചത്.ഈ പരിശോധനാ പരിപാടിയുടെ ഭാഗമായി പോലീസ് 31,408 ബസുകള്‍ പരിശോധിക്കുകയും നിയമലംഘനം നടത്തിയ 2,021 ബസുകളില്‍ നിന്ന് ആകെ 5.57 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. 
 
10,784 പേര്‍ പങ്കെടുത്ത 2,014 ബോധവല്‍ക്കരണ പരിപാടികളും പോലീസ് സംഘടിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പോലീസ് മേധാവികള്‍, ട്രാഫിക് സോണല്‍ പോലീസ് സൂപ്രണ്ടുമാര്‍, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഈ പരിശോധനാ പരിപാടി നടത്തിയത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആരോഗ്യവകുപ്പില്‍ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആര്‍ നായരെ പിരിച്ചുവിടാന്‍ കെ മുരളീധരന്‍ ഉത്തരവിട്ടു