1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jantar Mantar 2.0 Protest Live Updates

ജന്തർ മന്ദർ 2.0 തുടങ്ങുന്നു; വിറച്ച് മോദി ഭരണകൂടം, ആഞ്ഞടിക്കാൻ എസ്.എഫ്.ഐ

CJP, CEC resignation,Gyanesh Kumar, Vote chori
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിലും മുംബൈയിലും വൻ പ്രതിഷേധ കൂട്ടായ്മകൾ ഉണ്ടാകും. വിദ്യാർഥികളും യുവാക്കളും ഒറ്റക്കെട്ടായി നിരത്തിലിറങ്ങുമ്പോൾ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാകുമെന്ന് ഉറപ്പ്. 
 
എസ്.എഫ്.ഐയുടെ ജന്തർ മന്ദർ 2.0 
 
ഗ്യാനേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജന്തർ മന്ദർ 2.0 സമരത്തിനു ആഹ്വാനം ചെയ്തു. ഇന്ന് ഡൽഹിയിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിക്കും. ജന്തർ മന്ദറിൽ പ്രതിഷേധിക്കാനാണ് തീരുമാനം. 3,000 മുതൽ 4,000 പേർ വരെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനാണ് സാധ്യത. ജന്തർ മന്ദർ പരിസരത്തേക്ക് പ്രതിഷേധക്കാരെ കയറ്റില്ലെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്. 
 
ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ), യൂത്ത് കോൺഗ്രസ് സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. 
 
പാറ്റകളും ഇന്നിറങ്ങും 
 
കോക്രോച്ച് ജനതാ പാർട്ടിയുടെ കീഴിൽ മുംബൈ ശിവജി പാർക്കിൽ പ്രതിഷേധ പരിപാടി നടക്കും. ശിവജി പാർക്കിലേക്കുള്ള പ്രവേശനം പൊലീസ് നിരോധിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് സിജെപി സ്ഥാപനകൻ അഭിജിത് ദീപ്‌കെ പറഞ്ഞു. 
 
അടുത്ത ലേഖനം
സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ കേരളം ബിൽ കൊണ്ടുവരുന്നു