1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Security tightened at mumbai dadar station ahead of CJP protest

ഗ്യാനു... തൻ്റെ സമയം തീർന്നു: രാജിവെയ്ക്കും വരെ പ്രതിഷേധമെന്ന് സിജെപി, മുംബൈയിൽ കനത്ത സുരക്ഷ, നിരോധനജ്ഞ

മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധം ഇന്ന് മുംബൈ ശിവാജി പാര്‍ക്കില്‍ ആരംഭിക്കും.

CEC Protest
മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധം ഇന്ന് മുംബൈ ശിവാജി പാര്‍ക്കില്‍ ആരംഭിക്കും.  മുംബൈയില്‍ സിജെപി സമരം നടത്തുമ്പോള്‍ ഇന്ന് മുതല്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ജനാധിപത്യസംരക്ഷണ മാര്‍ച്ച് നടത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. മുംബൈയിലെ സിജെപി സമരത്തെ തുടര്‍ന്ന് നഗരത്തില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശിവാജി പാര്‍ക്ക് പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 
 
 അനുമതി ഇല്ലെങ്കിലും മുംബൈയിലെ ശിവാജി പാര്‍ക്കില്‍ തന്നെ പ്രതിഷേധം നടത്തുമെന്ന് സിജെപി നേതാവായ അഭിജീത് ദീപ്‌കെ വ്യക്തമാക്കി. പ്രതിഷേധമെന്നത് ജനങ്ങളുടെ അവകാശമാണെന്നും ദീപ്‌കെ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രതിഷേധം തുടരുമെന്നും സമരത്തിനായി ശിവാജി പാര്‍ക്കിന്റെ ആറാം നമ്പര്‍ ഗേറ്റില്‍ ജനങ്ങള്‍ ഒന്നിക്കണമെന്നും ജനാധിപത്യത്തെ രക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്നും അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ അവസാനത്തോടെ പ്രതിഷേധം ജന്തര്‍ മന്തറില്‍ നടത്തുമെന്നും ഗോവ, കര്‍ണാടക, പശ്ചിമബംഗാള്‍,ഉത്തര്‍പ്രദേശ്, ബിഹാര്‍,ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.
 
അതേസമയം രാജ്യത്തെ എല്ലാ ജില്ലകളിലും ജനാധിപത്യ സംരക്ഷണ മാര്‍ച്ചും ഒക്ടോബര്‍ 6ന് എം പിമാരുടെ നെതൃത്വത്തില്‍ തിരെഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ചും നടത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ഐസ,എസ്എഫ്‌ഐ അടക്കമുള്ള സംഘടനകളുടെ പ്രതിഷേധ പ്രകടനം ഇന്ന് ജന്തര്‍ മന്ദിറിലും നടക്കും. രാജി ആവശ്യം നടന്നില്ലെങ്കില്‍ നവംബര്‍ ഒന്നോടെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.ALSO READ: ജന്തർ മന്ദർ 2.0 തുടങ്ങുന്നു; വിറച്ച് മോദി ഭരണകൂടം, ആഞ്ഞടിക്കാൻ എസ്.എഫ്.ഐ
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ജന്തർ മന്ദർ 2.0 തുടങ്ങുന്നു; വിറച്ച് മോദി ഭരണകൂടം, ആഞ്ഞടിക്കാൻ എസ്.എഫ്.ഐ