1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gyanesh Kumar Resignation SFI Protest

പാറ്റകളെയും കടത്തിവെട്ടി എസ്.എഫ്.ഐ സമരവീര്യം; ഗ്യാനേഷ് രാജിവയ്ക്കുമോ?

SFI, DYFI, Gyanesh Kumar, CJP, Gyanesh Kumar Resignation SFI Protest
SFI - Delhi Protest
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തുന്ന സമരം ഐതിഹാസിക പോരാട്ടമാകുന്നു. ജന്തർ മന്ദറിലാണ് എസ്.എഫ്.ഐയുടെ ശക്തമായ സമരം. ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവർത്തകരും സമരത്തിനൊപ്പമുണ്ട്. 
 
വലഞ്ഞ് ഡൽഹി പൊലീസ് 
 
കേരളത്തിൽ നിന്നടക്കം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ്. ആയിരത്തിലേറെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഇതിനോടകം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഓരോ ബാച്ച് സമരക്കാരെയും അറസ്റ്റ് ചെയ്യുമ്പോൾ അതിനേക്കാൾ ഇരട്ടി ആളുകളാണ് സമരത്തിലേക്ക് എത്തുന്നത്. 
 
രാജിയിൽ കുറഞ്ഞതൊന്നും ഇല്ല ! 
 
ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ ഈ സമരത്തിനു മറ്റ് ഉപാധികളൊന്നും ഇല്ലെന്നാണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നിലപാട്. എസ്.ഐ.ആർ നടപടികൾ മരവിപ്പിക്കാനും സമരക്കാർ ആവശ്യപ്പെടുന്നു. 
 
ഗ്യാനേഷിനെതിരായ ആരോപണം 
 
എസ്‌ഐആറിലൂടെ രാജ്യത്താകെ 13 കോടിയിലേറെ വോട്ടർമാരെ വെട്ടിമാറ്റിയത് ഏകപക്ഷീയവും നിയമവിരുദ്ധവുമായാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണം. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബിർ സിങ്ങും ഗ്യാനേഷ് കുമാറിന്റെ നീക്കങ്ങൾക്കെതിരെ രംഗത്തെത്തിയത് വലിയ വിവാദമായി. ഇതോടെ പ്രതിപക്ഷ പാർട്ടികളും ഗ്യാനേഷിനെ നീക്കണമെന്ന നിലപാടിലാണ്. Also Read: 'താനാരാ സർക്കാരിന്റെ കാര്യം അന്വേഷിക്കാൻ'; അടൂർ പ്രകാശിനെതിരെ സൈബർ ആക്രമണവുമായി സതീശൻ ഫാൻസ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിച്ചു; കുറഞ്ഞത് 12 ശതമാനം മഴ