അനുബന്ധ വാര്‍ത്തകള്‍
- ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും കോടതി
- എയർസെൽ – മാക്സിസ് കേസ്: പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപ്പത്രം സമർപ്പിച്ചു - കേസ് നവംബര്‍ 26ന് പരിഗണിക്കും
- ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പി ചിദംബരം
- ഐഎന്‍എക്സ് മീഡിയ കേസ്; കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
- വിവാദങ്ങൾക്കൊടുവിൽ ആദ്യ റഫാൽ വിമാനം ഇന്ത്യയിലെത്തുന്നു, പ്രതിരോധമന്ത്രി ഫ്രാൻസിലെത്തി വിമാനം ഏറ്റുവാങ്ങും
പി ചിദംബരം അറസ്റ്റിൽ
ഐ എൻ എക്സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ സി ബി ഐ അറസ്റ്റുചെയ്തു. ജോർബാഗിലെ വസതിയിലെത്തിയാണ് സി ബി ഐ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
സി ബി ഐ ആസ്ഥാനത്തെ കോൺഫറൻസ് റൂമിൽ ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്.
ഐ എന്‍ എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബമോ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പി ചിദംബരം എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വിശദമാക്കിയിരുന്നു.
ഇപ്പോള്‍ തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും താന്‍ ഒളിച്ചോടിയെന്ന രീതിയിലുള്ള പ്രചരണം വാസ്തവവിരുദ്ധമാണെന്നും ചിദംബരം പറഞ്ഞു.
കോടതി നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഇന്നുമുഴുവന്‍ തിരക്കിലായിരുന്നു. അല്ലാതെ ഒളിച്ചോടിയതല്ല.
നിയമസംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. അതുവരെ കാത്തിരിക്കുകയാണ് നിയമത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ സി ബി ഐ ചെയ്യേണ്ടത് - ചിദംബരം വ്യക്തമാക്കി.
ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അദ്ദേഹത്തെ തേടി നിരവധി തവണ സിബിഐ സംഘം വീട്ടിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചിദംബരം എവിടെയാണെന്ന് ഒരു സൂചനയും ലഭിച്ചില്ല. അതിനിടയിലാണ് അതിനാടകീയമായി എ ഐ സി സി ആസ്ഥാനത്ത് ചിദംബരം വാര്‍ത്താസമ്മേളനം നടത്തിയത്.
വാർത്താസമ്മേളനത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ ചിദംബരത്തെ വീടിന്റെ മതിൽ ചാടിക്കടന്നെത്തിയാണ് സി ബി ഐ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്.