അനുബന്ധ വാര്‍ത്തകള്‍
- പഞ്ചാബ് നഷ്ണൽ ബാങ്ക് തട്ടിപ്പ്; നീരവ് മോദിയുടെ 170 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി, പണമിടപാടുകൾ മരവിപ്പിച്ചു
- സർക്കാർ മദ്യശാലയിൽ വ്യാജമദ്യം; യു പിയിൽ പത്ത് പേർ മരിച്ചു
- ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരം; കോൺഗ്രസ് - ജെഡിഎസ് നേതാക്കൾ ഇന്ന് രാഹുലിനെ കാണും
- നിലപാട് തുറന്നുപറഞ്ഞ് ജെഡിഎസ്; മുഖ്യമന്ത്രിസ്ഥാനം പങ്കിടാനില്ലെന്ന് കുമാരസ്വാമി - ജി പരമേശ്വരന് ഉപമുഖ്യമന്ത്രിയായേക്കും
- കലിപ്പന് മറുപടിയുമായി സ്റ്റൈല്‍ മന്നന്; കര്‍ണാടക വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രജനീകാന്ത്
കർണ്ണാടകയിൽ കോൺഗ്രസ് ജനങ്ങളെ ചതിക്കുകയാണെന്ന് അമിത് ഷാ
ജനവിധിക്കെതിരായ നടപടിയാണ് കർണ്ണാടകത്തിൽ ഉണ്ടായിരിക്കുന്നത് എന്ന് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ജനങ്ങൾ കോൺഗ്രസ് ജെ ഡി എസ് ഭരണത്തെ അംഗീകരിക്കില്ലെന്നും. 2019ൽ വരാനിരിക്കുന്ന ലോൿസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി കൃത്യമായ മേൽകൈ നേടുമെന്നും അമിത് ഷാ വ്യക്തമാക്കി.
കർണ്ണാടകയിൽ ബി ജെ പിക്ക് മന്ത്രി സഭ രൂപീകരിക്കാൻ 7 സീറ്റുകളുടെ കുറവ് മാത്രമാണുണ്ടായിരുന്നത്. ഇതുകൊണ്ട് ജനവിധി ബി ജെ പിക്ക് എതിരാണെന്ന് താൻ കരുതുന്നില്ല. ജനങ്ങൾ അഗ്രഹിച്ചത് ബി ജെ പി ഭരണം തന്നെയാണ്. എന്നാൽ ജെ ഡി എസ്സുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി കോൺഗ്രസ് കർണ്ണാടകത്തിലെ ജനങ്ങളെ ചതിക്കുകയാണ് എന്ന് അതിത് ഷാ ആരോപണം ഉന്നയിച്ചു.
ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്ന കോൺഗ്രസ് മന്ത്രിസഭ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാത്തതുകൊണ്ടാണ് അവരെ ഗവർണ്ണർ ക്ഷണിക്കാതിരുന്നത് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.