1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Afghanistan News

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്

Afghanistan News
അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഇന്ത്യന്‍ എംബസികള്‍ ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് ആന്റ് ലെവന്റ് ഖൊറാസന്‍ ആണ് ഇന്ത്യന്‍ എംബസിയില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ടത്. ഇന്ത്യയും താലിബാനും തമ്മിലുള്ള ബന്ധം തകര്‍ക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. 
 
ഇന്ത്യയ്ക്ക് പുറമെ ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികളും ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
അടുത്ത ലേഖനം
ഭാര്യക്കൊപ്പം ഉല്ലാസയാത്രയ്ക്കായി വര്‍ക്കലയില്‍ എത്തി; തിരയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം