അനുബന്ധ വാര്‍ത്തകള്‍
- 1950 മുതലുള്ള ചൈനയുടെ ആധിപത്യം അവസാനിക്കുന്നു, ഈവര്‍ഷം ലോകജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തും
- രാജ്യത്ത് ആദ്യമായി ജമ്മു കശ്മീരിൽ 59 ലക്ഷം ടൺ ലിഥിയം നിക്ഷേപം കണ്ടെത്തി, ഇലക്ട്രിക് വാഹനരംഗത്ത് ഇന്ത്യയ്ക്ക് സുപ്രധാനനേട്ടം
- ഫെബ്രുവരി 14 കൗ ഹഗ് ഡേ: വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്
- 12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചു
- രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 114 പേര്‍ക്ക്
സഹോദരിഭര്‍ത്താവുമായി ബന്ധം: നാല് മാസം ഗര്‍ഭിണിയായ വനിതാ കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു
സഹോദരിഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് നാല് മാസം ഗര്‍ഭിണിയായ വനിതാ കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ വനിതാ കോണ്‍സ്റ്റബിളായ പര്ദേശിയയെയാണ് ഭര്‍ത്താവ് വെടിവെച്ചുകൊന്നത്. ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ മന്ദര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഝഞ്ജരി പഞ്ചായത്തിലാണ് സംഭവം.
രണ്ടുതവണ വെടിയേറ്റ് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. യുവതി മരണമൊഴി നല്കി. മാസങ്ങളായി ഭര്‍ത്താവിന്റെ സഹോദരിഭര്ത്താവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ഈ ബന്ധത്തിലാണ് യുവതി ഗര്‍ഭിണിയായത്. ഈ വിവരം അറിഞ്ഞ് പ്രകോപിതനായാണ് ഭര്‍ത്താവ് തോക്കുമായി വെടിവയ്ക്കുകയായിരുന്നു.