1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ഭാര്യക്കൊപ്പം ഉല്ലാസയാത്രയ്ക്കായി വര്‍ക്കലയില്‍ എത്തി; തിരയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

Trivandrum
ഭാര്യക്കൊപ്പം ഉല്ലാസയാത്രയ്ക്കായി വര്‍ക്കലയില്‍ എത്തിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. വര്‍ക്കല ഓടയം ബീച്ചിലാണ് സംഭവം. ബെംഗളൂരു സ്വദേശി സദാശിവ (34) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ യുവാവ് തിരയില്‍പ്പെടുകയായിരുന്നു. 
 
രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഭാര്യ സ്‌നേഹ സരസ്വതിയോടൊപ്പം എത്തിയതായിരുന്നു. തിരയിലകപ്പെട്ട യുവാവിനെ നാട്ടുകാരും ലൈഫ് ഗാര്‍ഡും ചേര്‍ന്ന് കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അടുത്ത ലേഖനം
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതല്‍ 28 വരെ നടക്കും