1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Cow Hug Day

ഫെബ്രുവരി 14 കൗ ഹഗ് ഡേ: വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്

Cow Hug Day
ഫെബ്രുവരി 14 കൗ ഹഗ് ഡേ എന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന സമൂഹത്തിന്റെ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ്‌കെ ദത്ത  അറിയിച്ചു.
 
പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്ബദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗ ഹഗ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ പലയിടത്തുനിന്നും ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് പരിഹാസം ഉയരുകയായിരുന്നു. 
അടുത്ത ലേഖനം
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന എല്ലാ റിക്രൂട്ട്മെന്റുകളിലും സംവരണം ബാധകമാക്കണമെന്ന് ദേവസ്വം മന്ത്രി