1950 മുതലുള്ള ചൈനയുടെ ആധിപത്യം അവസാനിക്കുന്നു, ഈവര്‍ഷം ലോകജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ഫെബ്രുവരി 2023 (13:20 IST)
1950 മുതലുള്ള ചൈനയുടെ ആധിപത്യം അവസാനിപ്പിച്ച് ഈവര്‍ഷം ലോകജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തും. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാന്‍ക് പിവ് റിസര്‍ച്ച് സെന്ററാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയുടെ ജനസംഖ്യയില്‍ 25 വയസിന് താഴെയുള്ളവരുടെ എണ്ണം 40 ശതമാനമാണ്. ജനസംഖ്യയില്‍ മുന്നിട്ട് നില്‍ക്കുന്ന മറ്റുരാജ്യങ്ങളായ ചൈനയിലും അമേരിക്കയിലും പ്രായമായവരുടെ എണ്ണമാണ് കൂടുതല്‍. ജനനനിരക്ക് ഇന്ത്യയില്‍ വളരെ കൂടുതലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :