1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. actor sushant dead

സുശാന്ത് സിങ് രജ്പുത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

Sushant
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. മുംബൈയിലെ വിലേ പാര്‍ലെ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, കൃതി സനോണ്‍, രണ്‍വീര്‍ ഷൂരി, വരുണ്‍ ശര്‍മ്മ, വിവേക് ഓബ്റോയ് എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
 
ഞായറാഴ്ച രാവിലെയായിരുന്നു സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ ബാന്ദ്രയിലെ വീട്ടുജോലിക്കാരന്‍ കാണുന്നത്. ആറുമാസമായി സുശാന്ത് വിഷാദത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം താരത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലെത്താൻ കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണം, ശനിയാഴ്ചമുതൽ നിർബന്ധം