1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. How sushanth became dhoni director speaks

എന്തുകൊണ്ട് സുശാന്തിനെ ധോണിയായി തിരഞ്ഞെടുത്തു; സംവിധായകൻ പറയുന്നു

സുശാന്ത്
യുവ ബോളിവുഡ് സിനിമതാരമായ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണം ഇന്ത്യൻ സിനിമാമേഖലയാകെ ഞെട്ടിച്ചിരിക്കുകയാണ്.34കാരനായ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം സിനിമയാക്കിയപ്പോൾ സുശാന്തായിരുന്നു ചിത്രത്തിലെ നായകൻ,താരത്തിന്റെ കരിയറിലെ ഹിറ്റുകളില്‍ ഒന്ന് കൂടിയായിരുന്നു ചിത്രം.
 
ഇപ്പോളിതാ എന്തുകൊണ്ടായിരുന്നു സുശാന്തിനെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തെതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ധീരജ് പാണ്ഡെ. ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും ശാന്തനായി മനുഷ്യനാണ് സുശാന്ത്. കഠിനാധ്വാനിയാണ്. വേറെയും പല കാര്യങ്ങളിൽ സുശാന്തിന് ധോണിയുമായി സാമ്യമുണ്ട് എന്നാണ് നീരജ് പാണ്ഡെ അഭിപ്രായപ്പെടുന്നത്.
 
2016ൽ പുറത്തിറങ്ങിയ ചിത്രം സുശാന്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.ചിത്രത്തിന് ശേഷവും ഷൂട്ട് ചെയ്യുന്ന സമയങ്ങളിലും ധോണിയുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നു സുശാന്ത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അന്ന് പരസ്യമായി അപമാനിച്ചവർ ഇന്ന് വേദന പങ്കുവെക്കുന്നു: കരൺ ജോഹറിനും ആലിയ ഭട്ടിനും രൂക്ഷവിമർശനം