1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. We dont pick a team only for day sitanshi kotak defends indian team selection

5 ദിവസത്തിനല്ല ടീം തിരെഞ്ഞെടുക്കുന്നത്, സിറാജിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് ഇന്ത്യൻ കോച്ച്

Sitanshu kotak, Indian team, Cricket News, Indian team selection, Mohammed siraj
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ ടീം മാനേജ്‌മെന്റ് തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോടക്. ആദ്യ ദിവസത്തെ സാഹചര്യങ്ങള്‍ മാത്രം പരിഗണിച്ചല്ല, മറിച്ച് 5 ദിവസത്തെ ടീമിന്റെ ആവശ്യകതകള്‍ കണക്കിലെടുത്താണ് പ്ലേയിംഗ് ഇലവനെ തിരെഞ്ഞെടുത്തതെന്ന് കോടക് വ്യക്തമാക്കി.
 
ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്,അന്‍ഷുല്‍ കംബോജ് എന്നിവരെയാണ് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ പേസ് നിരയില്‍ ഉള്‍പ്പെടുത്തിയത്. സിറാജിനെ പുറത്തിരുത്തിയ തീരുമാനം ഞെട്ടിച്ചതായി മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, രവി ശാസ്ത്രി,ദിനേഷ് കാര്‍ത്തിക് എന്നിവര്‍ പറഞ്ഞിരുന്നു. രൂക്ഷമായ ഭാഷയിലാണ് ഗവാസ്‌കര്‍ തീരുമാനത്തെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് കോടകിന്റെ വിശദീകരണം. സിറാജിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമായി കരുതുന്നില്ല. ആദ്യത്തെ ദിവസത്തേക്ക് മാത്രമല്ല ടീമിനെ തിരെഞ്ഞെടുക്കുന്നത്. ബാക്കി ദിവസങ്ങളിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് സിതാന്‍ഷു കോടക് വ്യക്തമാക്കി.ALSO READ: ഇന്ത്യക്ക് ഭീഷണിയായി നിക്കോള്ളസും ഫിലിപ്‌സും; കിവീസ് സുരക്ഷിത സ്‌കോറിൽ, സിറാജില്ലാത്തത് തിരിച്ചടി !
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇന്ത്യക്ക് ഭീഷണിയായി നിക്കോള്ളസും ഫിലിപ്‌സും; കിവീസ് സുരക്ഷിത സ്‌കോറിൽ, സിറാജില്ലാത്തത് തിരിച്ചടി !