പനിനീരലരേ പറഞ്ഞുവോ വിവരം നിന്നൊടു സാന്ധ്യ മാരുതന്‍
തവ സത്സഖി നമ്മെവിട്ടുപോയ് ഭുവനം പാവനമിന്നപാവനം!
ഒരു കവിയെന്ന നിലയില്‍ പേരെടുക്കാനോ സ്വന്തം സൃഷ്ടികള്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്താനൊ സഞ്ജയന്‍ വലിയ താല്‍പര്യമൊന്നും കാണിച്ചിരുന്നില്ല.
ആദ്യോപഹാരം തന്നെ മാതൃഭൂമി മുന്‍കയ്യെടുത്തു പ്രസിദ്ധീകരിച്ചതാണ്. മാതൃഭൂമി പ്രസിദ്ധീകരണം തന്നെയായ ഒഥല്ലോവിന്‍റെ കാര്യത്തിലാണ് അദ്ദേഹം അല്‍പമെങ്കിലും താല്‍പര്യം കാണിച്ചത്.
ഇതൊഴിച്ചാല്‍ അദ്ദേഹത്തിന്‍റെ കൃതികളെല്ലാം മരണാനന്തര പ്രസിദ്ധീകരണങ്ങളാണ്. ഹാസ്യാഞ്ജലിയുടെ അച്ചടിതീരുന്നതിനുമുമ്പേ അദ്ദേഹം അന്ത്യയാത്ര വഴങ്ങിയിരുന്നു.