ഭാഷാപോഷിണി, കേരളപത്രിക, മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയും സഞ്ജയന്‍ വിശ്വരൂപം എന്നീ സ്വന്തം മാസികകളിലൂടെയും പുറത്തുവന്ന സഞ്ജയസാഹിത്യം രണ്ടായി വേര്‍തിരിക്കാവുന്നതാണ്.
സാഹിത്യചിന്തകനും കവിയുമായ എം.ആര്‍. നായരുടെ ഗദ്യപദ്യലേഖനങ്ങള്‍ പൊതു സാഹിത്യവിഭാഗത്തിലും ഹാസ്യകവിതകളും ലേഖനങ്ങളും രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു.
സാഹിതിദാസന്‍ എന്ന പേരിലെഴുതിയ നിരൂപണങ്ങളും നിരീക്ഷണങ്ങളും വിചിന്തനങ്ങളുമാണ് മരണാനന്തരം മാതൃഭൂമി പ്രസിദ്ധീകരിച്ച സാഹിത്യനികഷത്തിലുള്ളത്.
അദ്ദേഹത്തിന്‍റെ മികച്ച കവിതയായ തിലോദകമുള്‍പ്പൈടെയുള്ള കവിതകളാണ് മാതൃഭൂമി പ്രസിദ്ധീകരണം തന്നെയായ ആദ്യോപഹാരത്തിന്‍റെ ഉള്ളടക്കം.
ഹാസ്യകവിതകളുടെ സമാഹാരമാണ് നേരത്തെ പരാമര്‍ശിക്കെപ്പട്ട ഹാസ്യാഞ്ജലി. ഹാസ്യലേഖനങ്ങള്‍ സഞ്ജയന്‍ എന്ന പേരില്‍ര ണ്ടു ഭാഗങ്ങളായി മാതൃഭൂമി തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
തിലോദകം പത്നീവിയോഗത്തെ പുരസ്കരിച്ചുള്ള ശാലീനസുന്ദരമായ ഒരു ലഘുവിലാപകാവ്യമാണ്. അതിന്‍റെ മാറ്റു കാണിക്കാന്‍ ഈയൊരൊറ്റ ശ്ളോകം മതി.