സഞ്ജയന്‍റെ എട്ടാപേജ് വായിക്കുവാന്‍ വരിക്കാരും അതിന്‍റെ എത്രയെങ്കിലും മടങ്ങുവരുന്ന വായനക്കാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്ഥിതി വിശേഷമുളവായി. വായനശാലകളിലും പത്രികതപാലില്‍ വരുത്തിയിരുന്ന വരിക്കാരുടെ വീടുകളിലും എട്ടാം പേജ് വായിക്കാന്‍ വരുന്നവരുടെ തിരക്കനുഭവപ്പെട്ടു..............................................................................
1936 ല്‍ എം.ആര്‍. നായര്‍ സ്വന്തം ഉത്തരവാദിത്തത്തിലും പത്രാധിപത്യത്തിലും സഞ്ജയന്‍ മാസിക ആരംഭിച്ചു. മലയാളത്തില്‍ ഉന്നതനിലവാരമുള്ള ഒരു ഹാസ്യമാസികയുടെ ഉദയം കൊള്ളലായിരുന്നു അത്.
വേണ്ടത്രവരിക്കാരും വില്‍പ്പനയും ഉണ്ടായിട്ടുകൂടി ദീര്‍ഘകാലം അതൊറ്റയ്ക്ക് നടത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
ആ വിടവ് നികത്തികൊണ്ടാണ് മാതൃഭൂമി പ്രസിദ്ധീകരണമെന്ന നിലയില്‍ സഞ്ജയന്‍റെ പത്രാധിപത്യത്തില്‍ വിശ്വരൂപം മാസിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇതൊടൊപ്പം ക്രിസ്ത്യന്‍ കോളേജില്‍ ലക്ചര്‍ ജോലിയും അദ്ദേഹം ഏറ്റെടുത്തു.
1942 വരെ അദ്ദേഹം ക്രിസ്ത്യന്‍ കോളേജില്‍ തുടര്‍ന്നിരുന്നു. ഉച്ചവരെ ക്രിസ്ത്യന്‍ കോളേജില്‍ ഉച്ചയ്ക്കുശേഷം മാതൃഭൂമിയില്‍-ഇങ്ങിനെ ഒരു സമയപ്പട്ടികവെച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചുപോന്നത്...............................................