( പ്രമുഖ പത്രപ്രവര്‍ത്തകനും,എഴുത്തുകാരനും മാതൃഭൂമി പത്രാധിപസമിതി അംഗവുമായിരുന്ന മംഗലാട്ട് രാഘവന്‍ സഞ്ജയന്‍ സാംസ്കാരിക സമിതിക്കു വേണ്ടി തയ്യാറാക്കിയ ലേഖനത്തില്‍ നിന്നെടുത്ത പ്രസക്തഭാഗങള്‍)
തലശ്ശേരിയില്‍ ഉദയം കൊണ്ടു കേരളത്തിന്‍റെ അന്തരീക്ഷത്തില്‍ പ്രോജ്ജ്വല പ്രഭ ചിതറി പെട്ടെന്നു മറഞ്ഞുപോയ ഒരു നക്ഷത്രമാണ് നമുക്കെല്ലാം എന്നും പ്രിയങ്കരനായ സഞ്ജയന്‍ എന്ന എം.ആര്‍. നായര്‍.
അതുകൊണ്ടാണ്കേവലം നാല്‍പതു വയസ്സു പൂര്‍ത്തിയാക്കി അദ്ദേഹം മണ്‍മറഞ്ഞപ്പോള്‍ സമൂഹത്തിലെ മേലേക്കിടക്കാരോടൊപ്പം അവരും നൊമ്പരം കൊണ്ടത്.
അതുകൊണ്ടാണ് അക്രമങ്ങളും അഴിമതികളും മറ്റത്യാചാരങ്ങളും നമ്മുടെ ചുറ്റുപാടില്‍ നടമാടുമ്പോള്‍ സഞ്ജയന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് അഭ്യസ്തവിദ്യരെപ്പോലും സാമാന്യരും ഇന്നു പറയുന്നത്.
തലശ്ശേരിയില്‍ തിരുവങ്ങാട്ടെ ഒതയോത്ത് വീട്ടില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെയും മാണിക്കോത്ത് പാറുഅമ്മയുടെയും മകനായി മാണിക്കോത്ത് രാമുണ്ണി നായര്‍ ജനിച്ചു. (വൈദ്യര്‍ എന്നത് ഒരു സ്ഥാനപ്പേരാണ്).
തലശ്ശേരിക്കടുത്ത പുല്ല്യോട്ട് പ്രദേശത്താണ് മാണിക്കോത്ത് തറവാട്. ഒതയോത്ത് ഈ തറവാടിന്‍റെ ഒരു താവഴി വീടാണ്. മാണിക്കോത്ത് വീട്ടുവളപ്പിലാണ് സഞ്ജയന്‍ അന്ത്യവിശ്രമം കൊള്ളുന്നത്.
സഞ്ജയന്‍റെ എട്ടാമത്തെ വയസ്സില്‍ കുഞ്ഞിരാമന്‍ വൈദ്യര്‍ നിര്യാതനായി. ഈ ബന്ധത്തില്‍ കരുണാകരന്‍, രാമുണ്ണി, പാര്‍വ്വതി എന്നിങ്ങനെ 3 കുട്ടികളാണ് പാറുക്കുട്ടിയമ്മയ്ക്കു പിറന്നത്.
പുനര്‍വിവാഹതിയായ ഇവര്‍ക്കു കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍ എന്നിങ്ങനെ മൂന്നു കുട്ടികള്‍കൂടി പിറന്നു. മക്കളില്‍ മൂുത്ത മകന്‍ കരുണാകരന്‍ പുനര്‍വിവാഹിതയായ ഇവര്‍ക്കു കുഞ്ഞിശങ്കരന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍ എന്നിങ്ങനെ മൂന്നു കൂട്ടികള്‍കൂടി പിറന്നു.
മക്കളില്‍ മൂത്തമകന്‍ കരുണാകരന്‍ നായര്‍ റവന്യൂ വകുപ്പദ്യോഗസ്ഥനായിരിക്കെയും ഒടുവിലത്തെ മകന്‍ ശ്രീധരന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ടൈഫോയ്ഡ് പിടിപെട്ടും നേരത്തെ മരിച്ചു.
കോഴിക്കോട് സാമൂതിരി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ പി. കുഞ്ഞിരാമന്‍നായരുടെ പത്നിയായിരുന്ന മൂന്നാമത്തെ മകള്‍ പര്‍വ്വതിക്കുട്ടിയമ്മ തുടര്‍ന്നു നിര്യാതയായി.