Enjoy Malayalam Jokes and laughter cracking comedies | പാലം പണിതപ്പോള്
പട്ടിക്കാട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ജോപ്പന്‍ ഒരിക്കല്‍ അമേരിക്കന്‍ പര്യടനത്തിന് പോയി.
അവിടുത്തെ ഒരു സെനറ്റ് അംഗം ജോപ്പനെ വേണ്ട വിധം സ്വീകരിച്ച് സ്വന്തം വസതിയില്‍ വിരുന്നൊരുക്കി. സെനറ്റ് അംഗത്തിന്‍റെ വീട്ടിലെ സൌകര്യങ്ങള്‍ കണ്ട് അത്ഭുതപെട്ട ജോപ്പന്‍ അദ്ദേഹം എങ്ങനെയാണ് ഇത്രയും പണം സമ്പാദിച്ചത് എന്നന്വേഷിച്ചു,
ഇതു കേട്ട സെനറ്റ് അംഗം ജോപ്പനെ വീടിന്‍റെ ജനലിനരികിലേക്ക് കൂട്ടികൊണ്ട് പോയിട്ട് ദൂരെയുള്ള ഒരു നദിയും അതിന് കുറുകേയുള്ള പാലവും കാണുന്നുണ്ടോ എന്ന് ചോദിച്ചു. കാണുന്നുണ്ടെന്ന് ജോപ്പന്‍ മറുപടി നല്‍കിയപ്പോള്‍ അര്‍ത്ഥ ഗര്‍ഭമായി പുഞ്ചിരിച്ചിട്ട് കണ്ണിറുക്കി കൊണ്ട് സെനറ്റ് അംഗം പറഞ്ഞു,
“പത്ത് ശതമാനം”
കുറച്ച് നാളുകള്‍ക്ക് ശേഷം ഇതേ സെനറ്റ് അംഗം പട്ടിക്കാട് സന്ദര്‍ശിച്ചു.
ജോപ്പന്‍ അദ്ദേഹത്തെ സ്വീകരിച്ച് തന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. കൊട്ടാര സമാനമായ ജോപ്പന്‍റെ വീടും അതിന് മുന്നില്‍ നിര്‍ത്തിയിടിരിക്കുന്ന വിലയേറിയ കാറുകളും, അവിടത്തെ നൂറുകണക്കിന് ജോലിക്കാരെയും ഒക്കെ കണ്ട് അന്തംവിട്ട സെനറ്റര്‍ ചോദിച്ചു,
“ഇതെങ്ങനെ സാധിച്ചു? ”
സെനറ്ററെ മട്ടുപാവിലേക്ക് കൂട്ടി കൊണ്ട് പോയ ജോപ്പന്‍ ദൂരേക്ക് വിരല്‍ ചൂണ്ടി ചോദിച്ചു,
“ആ നദിയും പാലവും കാണുന്നുണ്ടോ?”
സൂക്ഷിച്ച് നോക്കിയ സെനറ്റര്‍ പറഞ്ഞു,
“നദി കാണുന്നുണ്ട് പക്ഷേ പാലമെവിടെ?”
ജോപ്പന്‍ കണ്ണിറുക്കി ചിരിച്ചിട്ട് പറഞ്ഞു,
“നൂറ് ശതമാനം”