Malayalam Jokes

Notifications

  1. വിനോദം
  2. ഫലിതം
  3. ഫലിതം



തൊഴിലിടങ്ങളിലെ പിന്തുണയില്ലായ്മ: ഗർഭഛിദ്രത്തെ തുടർന്ന് ഏഴ് കോടി സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

തൊഴിലിടങ്ങളിലെ പിന്തുണയില്ലായ്മ: ഗർഭഛിദ്രത്തെ തുടർന്ന് ഏഴ് കോടി സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്തിരുവനന്തപുരം: ഗർഭഛിദ്രത്തെ തുടർന്ന് തൊഴിലിടങ്ങളിൽ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതിനാൽ ഇന്ത്യയിലെ 7 കോടിയോളം വരുന്ന സ്ത്രീകൾ തൊഴിലുപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട് പുറത്ത്. കൂടാതെ 7.8 കോടി സ്ത്രീകൾ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ഈ വിവരം മറച്ചുവെക്കുന്നതായും റിപ്പോർട്ടിലുണ്ട്. യുഗൗവിന്റെ പിന്തുണയോടെ ക്വസ്റ്റ് ഗ്ലോബലാണ് കോസ്റ്റ് ഓഫ് സൈലൻസ് റിപ്പോർട്ട് പുറത്തിറക്കിയത്. ഗർഭഛിദ്രം എന്നത് കേവലം ഒരു ആരോഗ്യ പ്രശ്‌നമല്ലെന്നും തൊഴിലിടങ്ങളിലെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്നതായി കോർപ്പറേറ്റ് നേതൃനിരയിലുള്ളവർ തിരിച്ചറിയണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.