1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ഗതാഗത നിയമങ്ങള്‍

Enjoy Malayalam Jokes and laughter cracking comedies | ഗതാഗത നിയമങ്ങള്‍

ഗതാഗത നിയമങ്ങള് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ജോപ്പന്‍റെ സുഹൃത്ത്‌ ഗഫൂര്‍ഖ ഗള്‍ഫില്‍ നിന്ന്‌ നാട്ടിലെത്തി. അടിമുടി മാറിപ്പോയ കേരള സംസ്ഥാനം കാണാന്‍ സ്വന്തം കാറില്‍ ടൂറിന്‌ പോകാന്‍ ഗഫൂര്‍ഖ തീരുമാനിച്ചു.

കേരളത്തിലെ പുതിയ ട്രാഫിക്‌ നിയമങ്ങളെക്കുറിച്ച്‌ ഗഫൂര്‍ഖ ജോപ്പനോട്‌ തിരക്കി. ജോപ്പന്‍ ഉപദേശം നല്‍കി:

കാര്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ എതിരെ പ്രൈവറ്റ്‌ ബസ്‌ വരികയാണെങ്കില്‍ വണ്ടി നിര്‍ത്തുക, ബസ്‌ പോയതിന്‌ ശേഷം മാത്രം വണ്ടി വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്യുക.

എതിരെ മണല്‍ ലോറി വരുന്നത്‌ കണ്ടാല്‍ വേഗം വണ്ടി നിര്‍ത്തി റോഡിന്‍റെ സൈഡിലേക്ക്‌ തള്ളിമാറ്റി ഇടുക.

എതിരേ വരുന്നത്‌ മന്ത്രിമാരുടെയെങ്ങാനും വാഹനമാണെങ്കില്‍ എത്രയും വേഗം വണ്ടി നിര്‍ത്തി നിങ്ങള്‍ ചാടി ഇറങ്ങി അടുത്തുള്ള മരത്തില്‍ കയറി ഇരിക്കണം.!!
About Writer
WEBDUNIA