Enjoy Malayalam Jokes and laughter cracking comedies | കുട്ടിയെ കടത്തി
കുറച്ച് പണത്തിന്‍റെ അത്യാവശ്യം നേരിട്ടപ്പോള്‍ ഒരു കുട്ടിയെ തട്ടിയെടുത്ത് അതിന്‍റെ രക്ഷകര്‍ത്താവിനോട് മോചനദ്രവ്യം ആവശ്യപ്പെടാന്‍ ജോപ്പന്‍ തീരുമാനിച്ചു.
തന്‍റെ ലക്‍ഷ്യം നേടാന്‍ ഒരു ഇരയെ തേടി നടന്ന ജോപ്പന്‍ തന്‍റെ സുഹൃത്തും പണക്കാരനുമായ ജംഗ്പങ്കിയുടെ മകനെ തട്ടിയെടുക്കാന്‍ നിശ്ചയിച്ചു.
കുട്ടിയെ തട്ടിയെടുത്ത ജോപ്പന്‍,‘ഞാന്‍ നിങ്ങളുടെ കുട്ടിയെ തട്ടിയെടുത്തിരിക്കുകയാണ്. കുട്ടിയെ തിരിച്ചു വേണമെങ്കില്‍ പതിനായിരം രൂപ ഒരു സഞ്ചിയിലാക്കി നഗരത്തില്‍ പണി നടക്കുന്ന അഞ്ചു നിലകെടിട്ടത്തിന്‍റെ ഗോഡൌണില്‍ നാളെ രാത്രി 12 മണിക്ക് കൊണ്ടു വെയ്ക്കുക’ എന്ന സന്ദേശം ഒരു കടലാസിലെഴുത്തി കുട്ടിയുടെ ഉടുപ്പില്‍ ഒട്ടിച്ച ശേഷം അവനെ വീട്ടിലേക്ക് പറഞ്ഞു വിട്ടു.
അടുത്ത ദിവസം പണി നടക്കുന്ന കെട്ടിടത്തിന്‍റെ ഗോഡൌണില്‍ ചെന്ന് നോക്കിയ ജോപ്പന്‍ കൈയിലൊരു സഞ്ചിയുമായി ഇരിക്കുന്ന ജംഗ്പങ്കിയുടെ മകനെയാണ് കണ്ടത്. സഞ്ചി വാങ്ങി പരിശോധിച്ച ജോപ്പന്‍ അതില്‍ കണ്ട ഒരു കടലാസ് കഷണത്തിലെഴുതിയിരുന്ന സന്ദേശം വായിച്ചു,
“എന്നാലും നീ എന്നോട് ഇത് ചെയ്തെല്ലോ ജോപ്പാ, ഞാന്‍ സഞ്ചിയില്‍ പതിനായിരം രൂപ വെച്ചിട്ടുണ്ട്, അത് എടുത്തിട്ട് എന്‍റെ മകനെ വിട്ടയക്കുക, എന്ന് സ്വന്തം ജംഗ്പങ്കി”