1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. കാര്‍ പണയത്തില്‍

Enjoy Malayalam Jokes and laughter cracking comedies | കാര്‍ പണയത്തില്‍

കാര് പണയത്തില് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ജോപ്പന്‍ ഒരു ദിവസം രാവിലെ ബാങ്കിലെത്തി മാനേജരോട് പറഞ്ഞു,

“എനിക്ക് ഒരു വിദേശയാത്ര നടത്താനായി അയ്യായിരം രൂപ കടം വേണമായിരുന്നു അതിന് പകരമായി എന്‍റെ ഇരുപത് ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ നിങ്ങള്‍ക്ക് പണയമായി നല്‍കാം”

അയ്യായിരം രൂപയക്ക് വേണ്ടി ഇരുപത് ലക്ഷത്തിന്‍റെ കാറ് പണയം വയക്കുന്ന ജോപ്പന്‍റെ മണ്ടത്തരമോര്‍ത്ത് ചിരി വന്നെങ്കിലും മാനേജര്‍ കാര്‍ പണയമായി സ്വീകരിച്ച് ജോപ്പന്‍ ആവശ്യപ്പെട്ട പണം നല്‍കി.

ജോപ്പന്‍ പണവുമായി പോയപ്പോള്‍ ഉദ്യോഗസ്ഥര്‍ ജോപ്പന്‍റെ ബെന്‍സ് കാര്‍ ബാങ്കിന്‍റെ പാര്‍ക്ക് ഏരിയയില്‍ പാര്‍ക്ക് ചെയ്യുകയും ചെയ്തു.

ഒരു മാസം കഴിഞ്ഞു തിരിച്ചെത്തിയ ജോപ്പന്‍ കടം വാങ്ങിയ പണവും അതിന്‍റെ പലിശയായ 500 രൂപയും നല്‍കി വാഹനം തിരിച്ചു വാങ്ങി പോകാന്‍ ഒരുങ്ങുമ്പോള്‍ മാനേജര്‍ ചോദിച്ചു,

“താങ്കള്‍ ഒരു കോടീശ്വരനാണെന്ന് ഞങ്ങള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. പക്ഷേ എന്നിട്ടും അങ്ങ് എന്തിനാണ് ഞങ്ങളോട് അയ്യായിരം രൂപ കടം വാങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.”

ജോപ്പന്‍:ഒരു മാസത്തേക്ക് അഞ്ഞൂറ് രൂപ മാത്രം വാങ്ങി വണ്ടി ഇത്രയും ഭംഗിയായി സൂക്ഷിക്കാന്‍ വേറെ ആരുമില്ലയിരുന്നു.