1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. കള്ളം പറയരുത്

Enjoy Malayalam Jokes and laughter cracking comedies | കള്ളം പറയരുത്

കള്ളം പറയരുത് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ടീച്ചര്‍ ശകുന്തള ക്ലാസിലെത്തിയപ്പോള്‍ ആറാം ക്ലാസുകാരായ ജോപ്പനും ജംഗ്പങ്കിയും തമ്മില്‍ വലിയ തര്‍ക്കം നടക്കുന്നത് കണ്ടു. തര്‍ക്കത്തിന്‍റെ കാര്യമന്വേഷിച്ച ടീച്ചറോട് ജംഗ്പങ്കി പറഞ്ഞു,

“ടീച്ചറേ, ജോപ്പന് റോഡില്‍ നിന്ന് ഒരു അമ്പത് രൂപ നോട്ട് കളഞ്ഞു കിട്ടി. ക്ലാസ്സില്‍ ഏറ്റവും വലിയ കള്ളം പറയുന്നയാള്‍ക്ക് ആ രൂപ കൊടുക്കാമെന്ന് ജോപ്പന്‍ പറഞ്ഞു. ആരാണ് ഏറ്റവും വലിയ കള്ളം പറഞ്ഞത് എന്ന തര്‍ക്കം നടക്കുകയായിരുന്നു”

ഇതു കേട്ട ടീച്ചര്‍ ദേഷ്യത്തോടെ ചോദിച്ചു,

“നിങ്ങള്‍ക്ക് കള്ളം പറഞ്ഞ് കളിക്കാന്‍ നാണമില്ലേ. നിങ്ങളുടെ പ്രായത്തില്‍ കള്ളമെന്ന് പറഞ്ഞാല്‍ എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു”

ഇതു കേട്ട ജോപ്പന്‍ അന്‍പത് രൂപ ടീച്ചറിന്‍റെ കൈയില്‍ കൊടുത്തിട്ട് പറഞ്ഞു,

“ടീച്ചറേ ‘ഞങ്ങള്‍ പറഞ്ഞ കള്ളമൊന്നും ഇത്രയും വരില്ല”
About Writer
WEBDUNIA