1. വിനോദം
  2. സിനിമ
  3. മികച്ച സിനിമകള്‍
  4. Two years since Uyare released:Parvathy

'ആ ദിവസം ഇന്നും ഓര്‍ക്കുന്നു', ഉയരെ രണ്ടാം വാര്‍ഷികം ആഘോഷിച്ച് പാര്‍വതി

പാര്‍വതി
ഉയരെ റിലീസ് ചെയ്തിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. 2019 ഏപ്രില്‍ 26 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. രണ്ടാം വാര്‍ഷികം ആഘോഷമാക്കുകയാണ് പാര്‍വതി.സിനിമ ഇന്നലെ പുറത്തിറങ്ങിയ ഫീലാണ് തനിക്ക് ഉള്ളതെന്ന് നടി പറഞ്ഞു.
 
പാര്‍വതിയുടെ വാക്കുകളിലേക്ക് 
 
'ഉയരെ പുറത്തിറങ്ങി രണ്ട് വര്‍ഷം ഇന്നലെ റിലീസ് ചെയ്ത പോലെ ആ ദിവസം ഞാന്‍ ഓര്‍ക്കുന്നു. പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്‌നേഹത്തിനും സ്വീകാര്യതയ്ക്കും ഞാന്‍ പ്രിപ്പയര്‍ ആയിരുന്നില്ല.ഓരോ അവലോകനത്തിനും, നിങ്ങള്‍ എല്ലാവരും എന്നോട് പങ്കിട്ട ഓരോ അനുഭവങ്ങള്‍ക്കും ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ കഥകളില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്.ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട എല്ലാവരും അവരുടെ ലോകങ്ങള്‍ എന്നോടൊപ്പം പങ്കിട്ടതിനാല്‍ എനിക്ക് പല്ലവിയോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞു. ഉയരെ മുഴുവന്‍ ടീമിനും സ്‌നേഹം. ഇത് എത്ര അവിശ്വസനീയമായ യാത്രയാണ്'- പാര്‍വതി കുറിച്ചു.
 
പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മേഘ്‌ന രാജും ജൂനിയര്‍ ചീരുവും, സര്‍പ്രൈസ് സമ്മാനങ്ങളുമായി പ്രിയപ്പെട്ടവര്‍