അനുബന്ധ വാര്‍ത്തകള്‍
- 3 കഥകള്‍ ഒരു സിനിമ, 'ആണും പെണ്ണും' ഇന്ന് മുതല്‍!
- 'ആര്‍ക്കറിയാം' ഭാവത്തില്‍ ബിജു മേനോനും ഷറഫുദ്ദീനും, ചിത്രം ഏപ്രില്‍ മൂന്നിന് തിയേറ്ററുകളിലേക്ക് !
- 'സഹോദരനെ പോലെ കൂളായിരിക്കട്ടെ', മാളവികയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജയറാമും കാളിദാസും
- മികച്ച പ്രകടനം പുറത്തെടുത്ത് പാര്‍വതി തിരുവോത്ത്, 'വര്‍ത്തമാനം' പ്രദര്‍ശനം തുടരുന്നു
- ഫീല്‍ ഗുഡ് മൂവിയുമായി നൈല ഉഷയും ഷറഫുദ്ദീനും, 'പ്രിയന് ഓട്ടത്തിലാണ്' തുടങ്ങി !
'ഒരു 72ക്കാരന്റെ ചിരി', ബിജു മേനോന്‍ ചിത്രം 'ആര്‍ക്കറിയാം' തിയേറ്ററുകളിലേക്ക്
ബിജുമേനോന്‍ 72 കാരനായിയെത്തുന്ന ആര്‍ക്കറിയാം പ്രേക്ഷകരിലേക്ക് എത്തുവാന്‍ ഇനി ഒരു ദിവസം കൂടി. ഏപ്രില്‍ ഒന്നിന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിലെ തന്റെ കണക്ക് മാഷിന്റെ രൂപം ഒരിക്കല്‍ കൂടി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ബിജു മേനോന്‍.
'ഒരു ദിവസമേയുള്ളൂ കേട്ടോ ഇട്ട്യേരയായി നിങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരാന്‍, നിങ്ങളുടെയും മനസ്സുനിറഞ്ഞ സ്‌നേഹാലിംഗനത്തിനായി'- ബിജുമേനോന്‍ കുറിച്ചു.
72 വയസ്സുകാരനായായ വിരമിച്ച കണക്ക് അധ്യാപകനായാണ് ബിജു മേനോന്‍ എത്തുന്നത്. പാര്‍വതി-ഷറഫുദ്ദീന്‍ ദമ്പതിമാരായി വേഷമിടുന്നു.കോട്ടയം ഭാഷ ശൈലിയിലായിരുന്നു പാര്‍വതി ഈ ചിത്രത്തില്‍ സംസാരിക്കുന്നത്.സാനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.