'അല്‍പ്പമെങ്കിലും മനുഷ്യത്വം കാണിക്കൂ'; തൃശ്ശൂര്‍ പൂരം നടത്തരുതെന്ന് പാര്‍വതി തിരുവോത്ത്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (11:38 IST)

ദിനംപ്രതി കോവിഡ് കേസുകള്‍ കൂടുകയാണ്. നിലവിലെ സാഹചര്യത്തില്‍ തൃശൂര്‍പൂരം നടത്തരുതെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്. തൃശ്ശൂര്‍ പൂരം വേണ്ട എന്ന ഹാഷ് ടാഗിലാണ് നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

'ഈ അവസരത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസ്സിലാകും. അല്‍പ്പമെങ്കിലും മനുഷ്യത്വം കാണിക്കുക'- പാര്‍വ്വതി തിരുവോത്ത് കുറിച്ചു.

മാധ്യമ പ്രവര്‍ത്തക ഷാഹീന നഫീസയുടെ തൃശ്ശൂര്‍ പൂരത്തെ കുറിച്ചുള്ള കുറിപ്പും പങ്കുവെച്ച് കൊണ്ടാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :