'അമ്മ മനസ്സ്', പാര്‍വ്വതിക്ക് പിറന്നാള്‍ ആശംസകളുമായി ജയറാമും കാളിദാസും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (11:02 IST)

സിനിമ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള കുടുംബമാണ് ജയറാമിന്റേത്. തങ്ങളുടെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ മകന്‍ കാളിദാസ് ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കാളിദാസ്.

'കൃപയും സ്‌നേഹവും അനുകമ്പയും നിറഞ്ഞ അമ്മയ്ക്ക് ജന്മദിനാശംസകള്‍'-കാളിദാസ് കുറിച്ചു. ജയറാമും തന്റെ ഭാര്യക്ക് ആശംസകള്‍ നേര്‍ന്നു. 'പിറന്നാളാശംസകള്‍ അച്ചൂട്ടാ'-ജയറാം പാര്‍വതിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മ മകനായ തനിക്ക് ഭക്ഷണം തരുന്ന ഒരു ചിത്രമാണ് കാളിദാസ് പങ്കുവെച്ചത്. അമ്മ മനസ്സ് നിറയെ സ്‌നേഹമാണെന്ന് കാണിച്ചു തരുകയാണ് ചിത്രത്തിലൂടെ നടന്‍.

റെബ മോണിക്ക ജോണ്‍, നമിത പ്രമോദ് എന്നിവര്‍ക്കൊപ്പം ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് കാളിദാസ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ വിനില്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്നു. ജയരാജിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായകനായ ബാക്ക് പാക്കേഴ്‌സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ റൂട്ടിസിലൂടെ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :