അനുബന്ധ വാര്‍ത്തകള്‍
- രാജാവിന്റെ മകന് എത്തിയിട്ട് 34 വര്‍ഷം, ഇന്നും ത്രസിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ !
- കൊവിഡ് 19: പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം, തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യം
- പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേയ്ക്ക്, അരങ്ങേറ്റം ബറോസിലൂടെ!!
- കൊവിഡ്: തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരം
- സ്ഥിരമായി പത്ത് മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ പ്രശ്നം ഗുരുതരമാണ് !
ആ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി, മോഹന്‍ലാല്‍ മാംസാഹാരം ഉപേക്ഷിച്ചു !
മോഹൻലാൽ-രാജീവ് അഞ്ചൽ കൂട്ടുകെട്ടിൽ പിറന്ന സിനിമയാണ് ഗുരു. മോഹൻലാൽ അവതരിപ്പിച്ച രഘുരാമൻ എന്ന കഥാപാത്രം സിനിമയ്ക്ക് അപ്പുറവും ആസ്വാദകരെ ചിന്തിപ്പിച്ചിരുന്നു. ആ ചിത്രത്തിലെ മോഹൻലാലിൻറെ അഭിനയ മികവിനെ കുറിച്ച് സഹതാരങ്ങളിൽ പലരും വാചാലരായിട്ടുണ്ട്.
ഗുരു എന്ന സിനിമയിലൂടെ കാലത്തിനു മുമ്പേ സഞ്ചരിച്ച സംവിധായകൻ രാജീവ് അഞ്ചലും മോഹൻലാൽ ഈ സിനിമയ്ക്ക് വേണ്ടി ത്യജിച്ച ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ്. മോഹൻലാൽ ഗുരുവിന്റ ഷൂട്ടിങ്ങിൽ ഉടനീളം മാംസാഹാരം കഴിച്ചിരുന്നില്ലെന്ന് രാജീവ് അഞ്ചൽ പറയുന്നു.
സുരേഷ് ഗോപി, നെടുമുടി വേണു, മധുപാൽ, ശ്രീനിവാസൻ, മുരളി, കാവേരി, സിത്താര എന്നീ വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇളയരാജയായിരുന്നു ഗുരുവിന് സംഗീതം ഒരുക്കിയത്. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്.