പ്രണവിന് പിന്നാലെ വിസ്‌മയയും സിനിമയിലേയ്‌ക്ക്, അരങ്ങേറ്റം ബറോസിലൂടെ!!

അഭിറാം മനോഹർ| Last Modified വെള്ളി, 17 ജൂലൈ 2020 (13:13 IST)
മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ നായകനായി മലയാളികൾ സ്ക്രീനിൽ കണ്ടിട്ടുള്ളതാണ്. നായകനായെത്തിയ ആദ്യ ചിത്രം തന്നെ വലിയ വിജയം നേടിയെങ്കിലും പിന്നീട് വലിയൊരു വിജയം ആവർത്തിക്കാൻ പ്രണവിനായില്ല. ഇപ്പോളിതാ പ്രണവിന് പിന്നാലെ മോഹൻലാലിന്റെ മകളായ വിസ്‌മയയും സിനിമാരംഗത്തേക്ക് ചുവട് വെകുകയാണെന്ന വാർത്തകളാണ് വരുന്നത്.

ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബറോസ്:ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍ എന്ന
ഫാന്റസി ത്രീഡി ചിത്രത്തിലൂടെയാവും വിസ്‌മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുക.എന്നാൽ അഭിനയത്തിലല്ല മോഹൻലാലിന്റെ സംവിധാന സഹായിയായിട്ടായിരിക്കും വിസ്‌മയ എത്തുന്നതെന്നാണ് വിവരം.നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്.

സുരേഷ്‌കുമാറിന്റെ മൂത്ത മകൾ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്നാണ് ജി സുരേഷ്‌കുമാർ വെളിപ്പെടുത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :