കെ ആര്‍ അനൂപ്|
Last Modified വെള്ളി, 17 ജൂലൈ 2020 (23:45 IST)
34 വർഷം മുമ്പ് ഇതേപോലൊരു വെള്ളിയാഴ്ചയാണ്
മലയാളികൾ നെഞ്ചിലേറ്റിയ മോഹൻലാലിൻറെ വിന്‍സെന്റ് ഗോമസെന്ന അധോലോകനായകൻ
തിയേറ്ററുകളിലെത്തിയത്. “യെസ്
ഐ ആം എ പ്രിന്‍സ്. അണ്ടര്‍ വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍." മോഹൻലാല്‍ എന്ന സൂപ്പർതാരത്തെ സൃഷ്ടിച്ച സിനിമ കൂടിയാണ് രാജാവിൻറെ മകൻ.
ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന സമയത്ത് ആയിരുന്നു സുരേഷ് ഗോപി ഈ സിനിമയിൽ എത്തിയത്. അദ്ദേഹത്തിന് ബ്രേക്ക് നൽകിയതും ഈ ചിത്രമാണ്. അംബികയുടെ ആൻസി എന്ന നായികാ കഥാപാത്രവും നടൻ രതീഷ് അവതരിപ്പിച്ച കൃഷ്ണദാസ് എന്ന മന്ത്രിയും ആരാധകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
രണ്ടുവർഷം മുമ്പാണ് ചിത്രത്തിന്റെ സംവിധായകൻ തമ്പി കണ്ണന്താനം ഈ ലോകത്തോട് വിട പറഞ്ഞത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കായി ആയിരുന്നു ഈ കഥാപാത്രം എഴുതിയതെന്ന് തിരക്കഥാകൃത്ത് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് ലഭിക്കാത്തതിനാലാണ്
മോഹൻലാൽ രാജാവിൻറെ മകനിൽ എത്തിയത്.
സ്വർണ്ണക്കള്ളക്കടത്ത് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് തന്നെയാണ്
രാജാവിൻറെ മകൻ 34 വർഷം തികയ്‌ക്കുന്നത് എന്നതാണ് പ്രത്യേകത.