അനുബന്ധ വാര്‍ത്തകള്‍
- അങ്ങനെയൊരു കാര്യം വന്നപ്പോള്‍ പിണറായി ആദ്യം വിളിച്ചത് മമ്മൂട്ടിയെ!
- ഷൂട്ടിംഗ് ലൊക്കേഷനിൽ കത്തയച്ച് കളിച്ച മോഹൻലാലും മമ്മൂട്ടിയും!
- ആ മമ്മൂട്ടിച്ചിത്രം ആരുമറിയാതെ ഷാരുഖ് ഖാന് റീമേക്ക് ചെയ്ത് സൂപ്പര്‍ഹിറ്റാക്കി, മമ്മൂട്ടിയുമറിഞ്ഞില്ല, സംവിധായകനുമറിഞ്ഞില്ല!
- മാസ്... മരണമാസ്! അയ്യപ്പനില്‍ വാവരായി മമ്മൂട്ടി!
- അന്ന് സംഭവിച്ചത് ആവർത്തിക്കുമോ? ‘കളിയാക്കലുകൾ ഒക്കെ ആ സ്പിരിറ്റിൽ എടുക്കും’ - മെഗാ ഷോയിൽ ഒളിഞ്ഞിരിക്കുന്ന പുതിയ വിവാദങ്ങൾ
മമ്മൂട്ടി ആ സിനിമ വേണ്ടെന്നുവച്ചതിന് കാരണം സംവിധായകന്; പടം പക്ഷേ മെഗാഹിറ്റായി!
ആയിരക്കണക്കിന് കഥകള്‍ മമ്മൂട്ടി കേള്‍ക്കുന്നുണ്ട്. അതില്‍ നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കും. ഏത് കഥ ഇഷ്ടപ്പെടും എന്നൊന്നും പറയുക വയ്യ. അപ്പോഴത്തെ മൂഡില്‍ നല്ലതെന്ന് തോന്നുന്ന കഥയ്ക്ക് ഒകെ പറയും. കഥയില്‍ എന്തെങ്കിലും സ്പാര്‍ക്ക് തിരിച്ചറിഞ്ഞായിരിക്കും ഒകെ പറയുക.
ടി കെ രാജീവ് കുമാര്‍ ആദ്യം സംവിധാനം ചെയ്ത ‘ചാണക്യന്’ മലയാളത്തിലെ മികച്ച ത്രില്ലറുകളില്‍ ഒന്നാണ്. ഈ സിനിമയില്‍ ആദ്യം നായകനായി ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിക്ക് കഥ ഇഷ്ടമാകുകയും ചെയ്തതാണ്.
എന്നാല്‍, മറ്റാരെങ്കിലും സംവിധാനം ചെയ്താല്‍ താന്‍ ചാണക്യനില് അഭിനയിക്കാം എന്നതായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. രാജീവ് കുമാറില്‍ എന്തോ ഒരു വിശ്വാസക്കുറവ് അന്ന് മമ്മൂട്ടിക്ക് തോന്നിയിരിക്കണം. എന്തായാലും അതില്‍ മമ്മൂട്ടി അഭിനയിച്ചില്ല. പിന്നീട് കമല്ഹാസന് ആ ചിത്രത്തില്‍ അഭിനയിക്കുകയും ചാണക്യന് സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു.
രാജീവ് കുമാറിനെക്കുറിച്ച് മമ്മൂട്ടിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ പിന്നീട് മാറി. മമ്മൂട്ടിയെ നായകനാക്കി രാജീവ് ‘മഹാനഗരം’ എന്ന ത്രില്ലര്‍ ഒരുക്കുകയും ചെയ്തു. ആ സിനിമ ഒരു പരാജയമായിരുന്നു. പക്ഷേ, മമ്മൂട്ടി അവതരിപ്പിച്ച ചന്തക്കാട് വിശ്വന് എന്ന കഥാപാത്രത്തെ ഏവരും ഓര്‍ക്കുന്നു.
അടുത്ത ലേഖനം