അനുബന്ധ വാര്‍ത്തകള്‍
- പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം കൂടി താരസംഘടനയായ 'അമ്മ', വീഡിയോ
- പിന്നോട്ടില്ല, 'മേപ്പടിയാന്' റിലീസുമായി ഉണ്ണിമുകുന്ദന് മുന്നോട്ടുതന്നെ
- പൃഥ്വിരാജിന്റെ കാമുകിയെ വിവാഹം ചെയ്യാന്‍ ഉണ്ണിമുകുന്ദന് ? ബ്രോ ഡാഡി റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അജു വര്‍ഗീസിന് എത്ര പ്രായമുണ്ട് ? ആശംസകളുമായി മോഹന്‍ലാലും ഉണ്ണി മുകുന്ദനും
- പൃഥ്വിയെ പോലെ ആകണമെന്ന് ആഗ്രഹമുണ്ട്: ഉണ്ണി മുകുന്ദന്‍
ഹിന്ദി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമ,നിവിന്‍പോളിയുടെ മിഖായേലിന് 3 വയസ്സ്
നിവിന്‍ പോളിയുടെ മിഖായേല്‍ റിലീസ് ചെയ്ത് ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു.2019 ജനുവരി 18 ന് പ്രദര്‍ശനത്തിന് എത്തിയ സിനിമയ്ക്ക് തിയേറ്ററുകളില്‍നിന്ന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ശ്രദ്ധനേടി. മൂന്നാം വാര്‍ഷികം നിര്‍മ്മാതാക്കള്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി തന്നെ ആഘോഷിക്കുകയാണ്.
മജ്ജിമ മോഹന്‍,സിദ്ദിഖ്,ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്തത്.സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് ഗോപി സുന്ദര്‍ ആണ്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.