പിന്നോട്ടില്ല, 'മേപ്പടിയാന്‍' റിലീസുമായി ഉണ്ണിമുകുന്ദന്‍ മുന്നോട്ടുതന്നെ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജനുവരി 2022 (17:00 IST)

താന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം തിയറ്ററുകളില്‍ എത്തുന്നത് കാണുവാനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ഉണ്ണിമുകുന്ദന്‍. ഇനി റിലീസിന് രണ്ട് ദിവസങ്ങള്‍ കൂടി. പല ചിത്രങ്ങളും തിയറ്ററുകളില്‍ റിലീസ് ചെയ്യണോ എന്ന് ചിന്തിക്കുന്ന സമയമാണിപ്പോള്‍. ദുല്‍ഖറിന്റെ സല്യൂട്ട് ജനുവരി 14ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റി. അജിത്തിന്റെ വലിമൈ, രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്റെ ബഹുഭാഷാ ചിത്രമായ രാധേശ്യാം നേരത്തെ റിലീസ് മാറ്റി വെച്ചിരുന്നു. ഈ സാഹചര്യത്തിലും ഉണ്ണിമുകുന്ദന്‍ നേരത്തെ പ്രഖ്യാപിച്ച റിലീസുമായി മുന്നോട്ട് പോകുകയാണ്.
ജനുവരി 14നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് നടനെ കാണാനായത്.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മേപ്പടിയാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.പൂഞ്ഞാറിലുളള ഓട്ടോമൊബൈല്‍ മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണന്‍ (ഉണ്ണി മുകുന്ദന്‍) എന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന അപ്രതീക്ഷിതമായ സംഭവങ്ങളെ എങ്ങനെ അയാള്‍ തരണം ചെയ്യുന്നു എന്നതാണ് സിനിമ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :