നാട്ടിടവഴികളിലേക്കുള്ള മടക്കം

അരുണ്‍ വാസന്തി

PROPRO
കഥയേക്കാള്‍ തീവ്രമായിരുന്നു എം ടിയുടെ തിരക്കഥകള്‍. വര്‍ണ്ണവെളിച്ചങ്ങള്‍ക്കപ്പുറത്ത് തിരശീലയില്‍ വാര്‍ന്നുവീഴുന്ന ഇത്തിരി വെട്ടത്തില്‍ ജീവിതമാകണം പ്രതിഫലിക്കേണ്ടത് എന്ന ബോധം എം ടി വച്ചുപുലര്‍ത്തി. തിരശീലയിലെ ജീവിതങ്ങള്‍ക്ക് ആത്‌മാവ് പകര്‍ന്ന് കൊടുക്കുകയായിരിന്നു എം ടി ചെയ്‌തത്.

കാമാതുരനായ നായകനും അവന്റെ പിന്നാലെ ഓടുന്ന നായികയ്‌ക്കും പകരം ജീവതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കഥാപാത്രങ്ങള്‍ മലയാളി ആദ്യം കണ്ടതും എം ടിയുടെ തിരക്കഥകളിലൂടെയായിരുന്നു. എല്ലാ ജീവിതങ്ങളും എല്ലായ്‌പ്പോഴും വിജയമാകില്ല എന്ന് ഈ തിരക്കഥകള്‍ നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

നിളയായിരുന്നു എം ടിയുടെ ഏറ്റവും വലിയ പ്രചോദനം. അതുകൊണ്ടുതന്നെ നദിയും അതിന്‍റെ നൈര്‍മ്മല്യതകളും അതിന് ചുറ്റുമുള്ള പച്ചയായ ജീവിതവും എം ടി ആവിഷ്കരിച്ചു. നവനാഗരികതയിലേക്ക് വേഗം കുടിയേറിയ മലയാളിയ്‌ക്ക് എം ടിയുടെ നനവാര്‍ന്ന ഭാഷയും പച്ചയായ ജീവിതവും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണ് ഉണര്‍ത്തിവിട്ടത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നാഗരികതയുടെ സങ്കീര്‍ണ്ണതകളില്‍ നിന്ന് നാട്ടിടവഴികളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു ഓരോ മലയാളിക്കും എം ടിയിലൂടെയുള്ള യാത്ര.

WEBDUNIA|
അരനൂറ്റാണ്ടിലേറെയായി ഈ ഗൌരവക്കാരനായ മനുഷ്യന്‍റെ സാഹിത്യം മലയാളിക്കൊപ്പമുണ്ട്. നമുക്കിടയിലൂടെ, നമ്മെ തന്നെ ഓരോ കഥാപാത്രവുമായി വരഞ്ഞിട്ടു കൊണ്ട്, നിളയെപ്പോലെ ഒഴുകിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍. നാലുകെട്ടിന്‍റെ വരാന്തയിലിരുന്ന്, രണ്ടാമൂഴക്കാരായി കടന്നുപോകുന്ന നമ്മുടെയെല്ലാം ജീവിതത്തിന്‍റെ മഞ്ഞുകാലത്തെ പറ്റി എം ടി എഴുതിക്കൊണ്ടേയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :