ബീറ്റില്‍സ് വീഡിയൊ ഗെയിം വരുന്നു

ന്യൂയോര്‍ക്ക്| WEBDUNIA|
ഒരുകാലത്ത് ലോകത്തിലെ സംഗീത പ്രേമികളെ കോരിത്തരിപ്പിച്ച ബീറ്റില്‍‌സ് മ്യൂസിക് ബാന്‍ഡ് വീണ്ടും വരുന്നു. വീഡിയൊ ഗെയിം രൂപത്തിലാണ് ബീറ്റില്‍‌സിന്‍റെ രണ്ടാം അവതാരമെന്ന് മാത്രം.

ഈ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന് ആപ്പിള്‍ കോര്‍പ്പറേഷന്‍, ഹാര്‍മോണിക്സ്, എം ടി വി ഗെയിംസ് എന്നിവര്‍ ചേര്‍ന്ന് ബീറ്റില്‍‌സ് വീഡിയൊ ഗെയിം പുറത്തിറക്കുന്നത്.

ബീറ്റില്‍‌സിന്‍റെ സംഗീതവും ദൃശ്യങ്ങളുമെല്ലാം അടങ്ങുന്നതായിരിക്കും ഗെയിം. മൈക്രൊസോഫ്റ്റ് എക്സ് ബോക്സ് 360, പ്ലേസ്റ്റേഷന്‍3, നിറ്റെന്‍ഡോയുടെ ഹോം വിഡിയൊ ഗെയിം എന്നിവയുടെ കൂടെ ബീറ്റില്‍‌സ് വീഡിയൊ ഗെയിം ലഭ്യമാകും.

ആരാധകര്‍ക്ക് റോക്ക് ബാന്‍ഡിന്‍റെ ഗിറ്റാര്‍, ബാസ്, മൈക്, ഡ്രംസ് എന്നിവ ഗെയിം വഴി കൈകാ‍ര്യം ചെയ്യാനാവും. ബാന്‍ഡിന്‍റെ രൂപീകരണവും ചരിത്രവുമെല്ലാം ഗെയിമിലൂടെ ആരാധകര്‍ക്ക് മനസിലാക്കാനാവും.

ജോണ്‍ ലെനന്‍, പോള്‍ മക്‍കാര്‍ട്ടിനി, ജോര്‍ജ് ഹാരിസണ്‍, റിംഗ് സ്റ്റാര്‍ എന്നിവര്‍ അവരുടേ കരിയറില്‍ ഉപയോഗിച്ച സംഗീത ഉപകരണങ്ങളുടെ ഹാര്‍ഡ്‌വെയര്‍ രൂപാന്തരങ്ങളും പരിമിതമായ അളവില്‍ ബീറ്റില്‍‌സ് ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :