ലാല്‍ജോസ് ചിത്രം ‘നീലത്താമര’

PROPRO
ലാല്‍ജോസിനെ തേടി ഒടുവില്‍ ആ ഭാഗ്യമെത്തി. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു ചിത്രം. പ്രിയദര്‍ശനോ ഷാജി കൈലാസിനോ രഞ്ജിത്തിനോ ഇതുവരെ ലഭിക്കാത്ത ഭാഗ്യമാണിത്. എന്തായാലും ലാല്‍‌ജോസ് - എം ടി കൂട്ടുകെട്ട് ആദ്യമായി ഒരുക്കുന്നത് ഒരു റീമേക്ക് ചിത്രമാണ്.

1979ല്‍ എം ടിയുടെ തിരക്കഥയില്‍ യൂസഫലി കേച്ചേരി നിര്‍മ്മിച്ച് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയാണ് ലാല്‍‌ജോസ് റീമേക്ക് ചെയ്യുന്നത്. എം ടി ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാ രചനയിലാണ്. പഴയ തിരക്കഥ കാലാനുസൃതമായ മാറ്റങ്ങളോടെ പുനരവതരിപ്പിക്കാനാണ് തീരുമാനം. പൂര്‍ണമായും നവാഗത അഭിനേതാക്കളെ അവതരിപ്പിക്കാനാണ് ലാല്‍‌ജോസിന്‍റെ ശ്രമം.

രേവതി കലാമന്ദിറിന്‍റെ ബാനറില്‍ സുരേഷ്കുമാറാണ് ‘നീലത്താമര’ നിര്‍മ്മിക്കുന്നത്. ഈ സിനിമ റീമേക്ക് ചെയ്യാമെന്ന് എം ടിയും സുരേഷ്കുമാറും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. സംവിധായകനായി ലാല്‍ജോസിന്‍റെ പേര് സുരേഷ്കുമാറാണ് മുന്നോട്ടു വച്ചത്. എം ടി അത് അംഗീകരിക്കുകയും ചെയ്തു.

പഴയ നീലത്താമരയില്‍ രവികുമാര്‍, സത്താര്‍, ബഹദൂര്‍, പപ്പു, അംബിക, അടൂര്‍ ഭവാനി, ശാന്താദേവി തുടങ്ങിയവരായിരുന്നു താരങ്ങള്‍. ഏപ്രില്‍ അവസാനം ലാല്‍ജോസ് നീലത്താമരയുടെ ചിത്രീകരണം ആരംഭിക്കും.

WEBDUNIA| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2009 (17:09 IST)
ഇപ്പോള്‍ മഴൈ വരപ്പോകുത് എന്ന തമിഴ് ചിത്രത്തിന്‍റെ ജോലികളിലാണ് ലാല്‍‌ജോസ്. ജയിംസ് ആല്‍ബര്‍ട്ടാണ് ഈചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :