നാട്ടിടവഴികളിലേക്കുള്ള മടക്കം

അരുണ്‍ വാസന്തി

PROPRO
നിലവിലെ സാഹിത്യമാമൂല്‍ സിദ്ധാന്തങ്ങളെ എം ടിയുടെ സര്‍ഗലോകം നിരസിച്ചു. ഈ നാലുകെട്ട് പൊളിച്ച് കളഞ്ഞ് ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു വീട് വയ്‌ക്കണമെന്ന് നാലുകെട്ടിലെ തന്നെ ഒരു കഥാപാത്രം അഭിപ്രായപ്പെടുമ്പോള്‍ അത് എം ടിയുടെ നയ പ്രഖ്യാപനം കൂടിയായിരുന്നു.

പരാജിതന്‍റെ വേപഥുക്കളും പേറിയാണ് എം ടിയുടെ ഓരോ കഥാപാത്രങ്ങളും സഞ്ചരിച്ചിരുന്നത്. അപ്പുവായാലും വിമലയായാലും ഗോവിന്ദന്‍കുട്ടിയായാലും രണ്ടാമൂഴത്തിലെ ഭീമനായാലും ഈ ദുഃഖം ഉള്ളില്‍ പേറിയിരുന്നു. എം ടിയുടെ തിരക്കഥകളില്‍ പോലും ഇത്തരം നിരവധി കഥാപാത്രങ്ങളെ നമുക്ക് കാണാന്‍ കഴിയും. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യമാകാം ഇത്തരം ഒരു ബോധം ഉറവയെടുക്കാന്‍‌ എം ടിയില്‍ ഉള്‍പ്രേരകമായി വര്‍ത്തിച്ചത്.

അതീസങ്കീര്‍ണ്ണതകളും അപ്രാപ്യമോ അനുഭവവേദ്യമാകാത്തതോ ആയ വികാരങ്ങളും അദ്ദേഹത്തിന്‍റെ കൃതികളില്‍ നമുക്ക് കണ്ടെത്താന്‍ നമുക്ക് കഴിയില്ല. നോവലുകളെക്കാള്‍ എം ടിയുടെ കൈത്തഴക്കം ഏറി നിന്നത് അദ്ദേഹത്തിന്‍റെ ചെറുകഥകളിലായിരുന്നു.

WEBDUNIA|
ഒരു ശില്‍പി തന്റെ മുഴുവന്‍ കലാവിരുതും ആത്‌മാവും ചാലിച്ച് സൃഷ്ടിക്കുന്ന വിഗ്രഹം പോലെയായിരുന്നു അദ്ദേഹത്തിന്റെ ചെറുകഥകള്‍. അതുകൊണ്ട് തന്നെ പിന്നീട് സിനിമാ രൂപം പൂണ്ടതില്‍ പലതും അദ്ദേഹത്തിന്റെ മികച്ച ചെറുകഥകളോ നീണ്ട കഥകളോ ആയിരുന്നു. പള്ളിവാളും കാല്‍ച്ചിലമ്പും, വളര്‍ത്തുമൃഗങ്ങളും, കുട്ട്യേടത്തിയും, ഇരുട്ടിന്റെ ആത്‌മാവും ഇതിന് സാക്‍ഷ്യം വഹിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :