അനുബന്ധ വാര്‍ത്തകള്‍
- രാഹുല്‍ പിന്നില്‍, പച്ചമുളകിന് വന്‍ ഡിമാന്‍ഡ്; സരിതയ്ക്കും കിട്ടി കൈനിറയെ വോട്ട്
- ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ…’: സുരേഷ് ഗോപിയോട് ടി എന്‍ പ്രതാപന്
- പാലക്കാട് യു ഡി എഫിന് കിട്ടിയതെങ്ങനെ? ശ്രീകൺഠനെ പോലും അമ്പരപ്പിച്ച ജയത്തിനു പിന്നിൽ?
- ഗാന്ധിനഗറിൽ അമിത് ഷായുടെ ലീഡ് രണ്ടുലക്ഷം കടന്നു
- തെരഞ്ഞെടുപ്പ് ഫലം 2019: രാഹുൽ ഗാന്ധി തോൽവിയിലേക്ക്
കൊടുങ്കാറ്റായി മോദി, കോണ്‍ഗ്രസിന് കനത്ത പരാജയം
എന്‍ ഡി എ 346 സീറ്റുകളില്‍ ലീഡ് സ്വന്തമാക്കി വീണ്ടും അധികാരത്തിലേക്ക്. യു പി എ 86 സീറ്റുകളില്‍ മാത്രമാണ് മേല്‍ക്കൈ നേടിയിരിക്കുന്നത്.
കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍ വന്‍ വിജയത്തിലേക്ക്. ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പരാജയത്തിലേക്ക്. പാലക്കാട് വി കെ ശ്രീകണ്ഠന്‍ 20000ലേറെ വോട്ടിനാണ് മുന്നില്‍.
മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ വളരെ പിന്നിലാണ്. റായ്ബറേലിയില്‍ സോണിയ ഗാന്ധി പിന്നില്‍.
ശശി തരൂർ തിരുവനന്തപുരത്ത് മുന്നിൽ. ഉത്തര്‍പ്രദേശിലും ബിഹാറിലും ബിജെപി മുന്നില്‍. യു പി യിൽ ബിജെപിക്ക് മുന്നേറ്റം.
വയനാട്ടിൽ രാഹുൽ ഗാന്ധി രണ്ടുലക്ഷത്തിലേറെ വോട്ടിന് മുന്നിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ വോട്ടുവേട്ടയാണിത്.