1. വാര്‍ത്താലോകം
  2. തെരഞ്ഞെടുപ്പ് 2019
  3. ലോക്‍സഭാ തെരഞ്ഞെടുപ്പ് കൌതുകവിവരങ്ങള്‍
  4. Lok sabha election result 2019

‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ…’: സുരേഷ് ഗോപിയോട് ടി എന്‍ പ്രതാപന്‍

എന്‍ഡിഎയുടെ താര സാരഥി സുരേഷ് ഗോപിയെ പിന്നിലാക്കിയാണ് പ്രതാപന്‍ മുന്നേറ്റം തുടരുന്നത്.

Lok sabha election result 2019
വോട്ടെണ്ണല്‍ പുരോഗമിക്കവെ, തൃശൂരില്‍ ലീഡ് നിലനിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍. എൽഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിനെയും എന്‍ഡിഎയുടെ താര സാരഥി സുരേഷ് ഗോപിയെയും പിന്നിലാക്കിയാണ് പ്രതാപന്‍ മുന്നേറ്റം തുടരുന്നത്.
 
വോട്ടെടുപ്പിന് ശേഷം വിജയ പ്രതീക്ഷയെ കുറിച്ച് പ്രതാപന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്ത്വം വിജയ സമവാക്യങ്ങള്‍ മാറി മറിയുമെന്നായിരുന്നു പ്രതാപന്‍ പറഞ്ഞത്. എന്നാല്‍ ആദ്യ ട്രെന്റില്‍ പ്രതാപന്‍ മണ്ഡലത്തില്‍ 37184 വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്.
 
അതേസമയം, എക്‌സിറ്റ് പോളുകള്‍ ശരിവെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകൾ‍. വെല്ലുവിളികളില്ലാതെ എന്‍ഡിഎ കുതിപ്പ് തുടരുന്നു. 328 സീറ്റില്‍ എന്‍ഡിഎ ലീഡ് തുടരുകയാണ്. വോട്ടെണ്ണലിന്റെ ആദ്യമിനിട്ടില്‍ തുടങ്ങിയ ആധിപത്യം ഇപ്പോഴും എന്‍ഡിഎ തുടരുകയാണ്. ലീഡില്‍ ബിജെപി ഒറ്റക്ക് കേവലഭൂരിപക്ഷമായ 272 പിന്നിട്ടു. മുഖ്യപ്രതിപക്ഷമായ യുപിഎ 104 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
 
അടുത്ത ലേഖനം
പാലക്കാട് യു ഡി എഫിന് കിട്ടിയതെങ്ങനെ? ശ്രീകൺ‌ഠനെ പോലും അമ്പരപ്പിച്ച ജയത്തിനു പിന്നിൽ?