അനുബന്ധ വാര്‍ത്തകള്‍
- ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: പിസി ജോർജിന്റെ തട്ടകമായ പൂഞ്ഞാറിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്
- ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം: എൻഡിഎ ലീഡ് നില 325 കടന്നു, വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി
- രാജ്യത്ത് മോദി തരംഗം, ബിജെപിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക്
- തെരഞ്ഞെടുപ്പ് ഫലം 2019: ആലപ്പുഴയിൽ ആരിഫ്, വടകരയിൽ ശക്തമായ പോരാട്ടം
- ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: യുപിഎയ്ക്ക് ആശ്വാസമായി കേരളവും തമിഴ്നാടും പഞ്ചാബും ഹരിയാനയും
തെരഞ്ഞെടുപ്പ് ഫലം 2019: രാഹുൽ ഗാന്ധി തോൽവിയിലേക്ക്
അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ. എൻ ഡി എ സ്ഥാനാർത്ഥി സ്മൃതി ഇറാനി ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡാണുയർത്തുന്നത്. കോൺഗ്രസിന്റെ, രാഹുൽ ഗാന്ധിയുടെ സ്ഥിരം മണ്ഡലമാണ് അമേഠി. അമേഠിയിൽ പോലും ശക്തി തെളിയിക്കാൻ ആകാതെ പരാജയഭീതിയിൽ നിൽക്കേണ്ടി വരുന്ന അവസ്ഥയിൽ ഞെട്ടിയിരിക്കുകയാണ് യു ഡി എഫ്.
അമേഠിയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ കൈയൊഴിഞ്ഞപ്പോൾ വയനാട്ടിലെ ജനത അദ്ദേഹത്തെ ചേർത്തു പിടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിലാണ്. വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി റെക്കോർഡ് നേട്ടത്തിലേക്കാണ് നീങ്ങുന്നത്. ഒരു ലക്ഷത്തി 20000 ന്റെ വോട്ടിന്റെ ലീഡാണ് രാഹുലിന് വയനാട്ടിലുള്ളത്.
ഇങ്ങനെയെങ്കിൽ, 3 ലക്ഷത്തിൽ അധികം ലീഡ് നേടാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ യു ഡി എഫ് തരംഗമാണ്.
അടുത്ത ലേഖനം