ആലത്തൂരില്‍ പാട്ടുംപാടി ജയിക്കുന്നു രമ്യ ഹരിദാസ്!

രമ്യ ഹരിദാസ്, ആലത്തൂര്‍, പി കെ ബിജു, Ramya Haridas, Alathoor, P K Biju
പാലക്കാട്| Last Modified വ്യാഴം, 23 മെയ് 2019 (13:33 IST)
കമ്യൂണിസ്റ്റ് കോട്ടയായ ആലത്തൂരില്‍ പാട്ടും പാടി ജയിക്കുകയാണ് കോണ്‍ഗ്രസിന്‍റെ യുവ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. രമ്യയുടെ ലീഡ് 136000 കടന്നു.

മണ്ഡലം രൂപീകരിച്ച ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സി പി എമ്മിന്‍റെ പി കെ ബിജു ആയിരുന്നു ആലത്തൂരില്‍ വിജയിച്ചത്. 2009ല്‍ ബിജു 20960 വോട്ടുകളുടെയും 2014ല്‍ 37312 വോട്ടുകളുടെയും ഭൂരിപക്ഷം നേടിയിരുന്നു.

ജയിക്കാനുള്ള ഭൂരിപക്ഷം തനിക്ക് ആലത്തൂരിലെ ജനങ്ങള്‍ തരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു എന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. എന്തായാലും കമ്യൂണിസ്റ്റ് കോട്ടയില്‍ വെന്നിക്കൊടി പാറിച്ചാണ് രമ്യ ആദ്യമായി ലോക്സഭയിലേക്ക് എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :